JHL

JHL

അധോലക കുറ്റവാളി സാം പീറ്ററിന് മണിപ്പാൽ സർവ്വകലാശാലയിൽ 'ഊഷ്മള സ്വീകരണം' ; വൈസ് ചാൻസലറുമായും കൂടിക്കാഴ്ച; വൈറലായി ഫോട്ടോകൾ

മണിപ്പാൽ(www.truenewsmalaylam.com Sept 12 , 2019): അധോലോക കുറ്റവാളി സാം പീറ്റർ മണിപ്പാൽ സർവ്വകലാശാല സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. എത്ര വലിയ ഉദ്യോഗസ്ഥരേയും പറ്റിക്കാനുള്ള ഇയാളുടെ അപാരമായ കഴിവാണ് ഇപ്പാൾ ഫോട്ടോകളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സാം പീറ്റർ അറസ്റ്റിലാകുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇയാൾ മണിപ്പാൽ യൂണിവേഴ്സിറ്റി സന്ദർഷിക്കുന്നതെന്നാണ് കരുതുന്നത്. വേഷ വിധാനത്തിലും മറ്റും ഒരു ഉയർന്ന ഉദ്യോഗസ്ഥനെപ്പോലെ തോന്നിപ്പിക്കുന്ന ഇയാളെ വൈസ് ചാൻസലറടക്കുള്ള ഉന്നത സർവ്വകലാശാല അധികൃതർ സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. എന്നാൽ ഈ ഫോട്ടോകളുടെ ആധികാരികത സംബന്ധിച്ചുള്ള സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.സോഷ്യൽ ക്രൈം സെല്ലിന്റെ ഡയറക്ടർ എന്ന നിലയിലാണ് ഇയാൾക്ക്  യൂണിവേഴ്സിറ്റി സ്വാഗതമൊരുക്കിയത്. സന്ദർശന വേളയിൽ ഇയാൾക്ക്   എൽ സി ഡി സ്ക്രീനിൽ സ്വാഗതമെഴുതി പ്രദർശിപ്പിച്ചിരിക്കുന്നതും ഫോട്ടോകളിൽ വ്യക്തമാണ്. 
സർവ്വകലാ വൈസ് ചാൻസലർ ഡോ : വിനോദ്  ഭട്ട്, പ്രോ വൈസ് ചാൻസലർ ഡോ: എച്ച് എസ്,. ബല്ലാൾ തുടങ്ങിയവരാണ് ഇയാളെ സ്വീകരിച്ചത്. സന്ദർശനം എപ്പോഴാണെന്നോ എന്തിനാണെന്നോ വ്യക്തമല്ല, 
സാം പീറ്റർ ആൾമാറാട്ടം നടത്തിയതാണെങ്കിലും സർവ്വകലാശാല എന്ത് കാര്യലാഭത്തിനാണ് 'നാഷണൽ ക്രൈം സെൽ ഡയറക്ടറെ' സ്വീകരിച്ചതെന്ന് വ്യക്തമല്ല. സാം പീറ്റർ സർവകലാശാല അധികൃതരെ പറ്റിച്ച് പണം നേടിയോ എന്നും വ്യക്തമല്ല. യൂണിവേഴ്സിറ്റിക്ക് കളങ്കം വരാത്ത  തരത്തിൽ  വിദ്യാർഥികളുമായി ബന്ധപ്പെട്ടതോ , മയക്ക് മരുന്നുമായി ബന്ധപ്പെട്ടതോ ആയ വല്ല സംഭവങ്ങളും ഒത്തുതീർപ്പാക്കാനായി തന്റെ പദവി ഉപയോഗിച്ച്  സ്വാധീനം ചെലുത്താനാവാം ഇതെന്നും ആരോപണമുണ്ട്.
                             അധോലോക കുറ്റവാളി സാം പീറ്റർ 
രണ്ടാഴ്ച മുമ്പാണ് ദേശീയ കുറ്റാന്വേഷണ ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടുന്നത് പതിവാക്കിയ ഇയാളെ പോലിസ് പിടികൂടുന്നത്. ഇയാളിൽ നിന്നും വ്യാജ സർക്കാർ വാഹനങ്ങളും, യൂണിഫോമുകളും, ഐഡന്റിറ്റി കാർഡുകളും ,നിരവധി വ്യാജ  രേഖകളും കണ്ടെത്തിയിരുന്നു.പക്ഷേ ഇതുവരെയായും യൂണിവേഴ്സിറ്റി അധികൃതർ ഫോട്ടോകളെക്കുറിച്ച് പ്രതികരിക്കുകയോ സാം പീറ്ററിനെതിരെ പരാതി നൽകുകയോ ചെയ്യാത്തത് സാധാരണക്കാരിൽ കൗതുകമുണ്ടാക്കിയിട്ടുണ്ട്.

No comments