JHL

JHL

അപകടത്തിൽ ശരീരം തളർന്ന ഡോക്ടർ 12 വർഷത്തിനു ശേഷം മരിച്ചു

പൊയിനാച്ചി(True News 10 September 2019):  വാഹനാപകടത്തിൽ പരുക്കേറ്റു 12 വർഷമായി കിടപ്പിലായിരുന്ന  മംഗളൂരു ബൽമട്ട വിശ്വാസ് റീജൻസി അപ്പാർട്ട്മെൻറിലെ ഡോ.കെ.ആർ.ഭട്ട് (ഡോ.കെ.രാമഭട്ട് -72) അന്തരിച്ചു. ഡോ.ഭട്ട് മൂന്നു പതിറ്റാണ്ടു കാലം ചട്ടഞ്ചാലിൽ ശ്രീറാം ക്ലിനിക്ക് നടത്തിയിരുന്നു. ചട്ടഞ്ചാൽ, പൊയിനാച്ചി പ്രദേശങ്ങളിൽ അക്കാലത്തു ചികിത്സയ്ക്ക് ഏക ആശ്രയം അദ്ദേഹമായിരുന്നു. 2007 ഓഗസ്റ്റ്‌ 20നു വീട്ടിൽ നിന്നു ബൈക്കിൽ ക്ലിനിക്കിലേക്ക് പോകവേ എതിരേ വന്ന കാറിടിച്ചായിരുന്നു അപകടം. കാറിനു മുകളിലേക്കു തെറിച്ചുവീണ ഡോക്ടറുടെ സുഷുമ്ന നാഡിക്കും നട്ടെല്ലിനും ഗുരുതരമായ പരുക്കേറ്റു. വിദേശത്ത് ഉൾപ്പെടെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഭാര്യ: കെ.ആർ. ശകുന്തള. മക്കൾ: കെ.ആർ.സൗമ്യ (എൻജിനീയർ, യുഎസ്), ഡോ.ബാലസുബ്രഹ്മണ്യ (സൈക്യാട്രിസ്റ്റ്, കെയർവെൽ ആശുപത്രി, കാസർകോട്), ഡോ.കെ.ആർ.സന്ദീപ് (ഓർത്തോ സർജൻ, ജില്ലാ സഹകരണ ആശുപത്രി,   കുമ്പള ). മരുമക്കൾ: കെ. പ്രവീൺ ഭട്ട് (എൻജിനീയർ, യുഎസ്), ഡോ.റീഫി ഭട്ട് (സൈക്കോളജിസ്റ്റ്, യേനപ്പോയ മെഡിക്കൽ കോളജ്,  മംഗളൂരു), ഡോ.പി.എസ്.അശ്വിനി (ശിശുരോഗ വിദഗ്ധ, കെ.എസ്.ഹെഗ്ഡെ ആശുപത്രി, ദേർലഗെട്ടെ ).

സഹോദരങ്ങൾ: മഹാലിംഗ ഭട്ട് (റിട്ട. പ്രധാനാധ്യാപകൻ, സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂൾ, എടനീർ ), വെങ്കിട്ട്‌രമണ ഭട്ട് (ബെൽത്തങ്ങാടി), കൃഷ്ണ ഭട്ട് (റിട്ട. അധ്യാപകൻ ,ബിഇഎംഹൈസ്കൂൾ, കാസർകോട്), ഗോവിന്ദ ഭട്ട് (റിട്ട. അധ്യാപകൻ, നവജീവൻ ഹയർ സെക്കൻഡറി സ്കൂൾ, ബദിയടുക്ക ), സുബ്രഹ്മണ്യഭട്ട് (റിട്ട. അധ്യാപകൻ, കാറഡുക്ക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ), ഗൗരി, ദേവകി, ഹൈമാവതി, ലക്ഷ്മി (റിട്ട. അധ്യാപകൻ, ബിഇഎം.ഹൈസ്കൂൾ, കാസർകോട്), രുക്മിണി, പരേതനായ ശങ്കരനാരായണ ഭട്ട്.
doctor-died-after-12-years-at-poinachi

No comments