JHL

JHL

പോലീസ് കൈ കാട്ടിയിട്ടും നിർത്താതെ പോയി ; വിദേശ മദ്യം കടത്തുകയായിരുന്ന കാർ പോലീസ് പിന്തുടരുന്നതിനിടെ നിരവധി വാഹനങ്ങളിലിടിച്ചു; ഡ്രൈവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു



കുമ്പള (www.truenewsmalayalam.com  Sept9, 2019):പതിവ് പരിശോധനക്കിടെ പോലീസ് കൈ  കാട്ടിയിട്ടും അമിത വേഗത്തിൽ വരികയായിരുന്ന  സ്വിഫ്റ്റ് കാർ നിർത്താതെ പോയി. വ്യാജ നമ്പര്‍പതിച്ച കാറില്‍ കടത്തിയ മദ്യം പൊലീസ് സിനിമാ സ്റ്റൈലില്‍ പിടിച്ചു. പൊലീസിനെ കണ്ട് അമിത വേഗത്തിലോടിച്ച കാര്‍ അഞ്ചോളം വാഹനങ്ങളിലിടിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കുമ്പള എസ്.ഐ എ. സന്തോഷ് കുമാറും സംഘവും  ബന്തിയോട് ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ അമിത വേഗതയില്‍ ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നു. അതിനിടെ കാര്‍ ആരിക്കാടിയിലും പരിസരങ്ങളിലുമായി അഞ്ചോളം വാഹനങ്ങളിലിടിച്ചു. കാര്‍ പിടിക്കാന്‍ നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്നു. പൊലീസ് പിന്തുടരുന്നതിനിടെ ബംബ്രാണ ബായിക്കട്ട ക്ഷേത്രത്തിന് സമീപം കാര്‍ ഉപേക്ഷിച്ച് അതിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കെ.എല്‍ 14 ക്യൂ 4836 എന്ന നമ്പറായിരുന്നു കാറില്‍ പതിച്ചിരുന്നത്. നവീന്‍ ഷെട്ടി എന്നയാളാണ് മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അന്വേഷിച്ചുവരികയാണ്.


31 ബോക്‌സുകളിലാക്കി സൂക്ഷിച്ച 1772 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യമാണ് പിടിച്ചത്. ക്രൈം സ്‌ക്വാഡ് എസ്.ഐ ഇ. രത്‌നാകരന്‍ പെരുമ്പള, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിലാല്‍, രാജീവന്‍, ദിനേശന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

No comments