JHL

JHL

പെരുകുന്ന ആത്മഹത്യകൾ ; നേത്രാവതി പാലത്തിൽ സി സി ക്യാമറയും വശങ്ങളിൽ ഫൈബർ മതിലുകളും സ്ഥാപിക്കുമെന്ന് മംഗളൂരു എം എൽ എ വേദവ്യാസ് കാമത്ത്

മംഗളൂരു (www.truenewsmalayalam.com  September 3, 2019): നേത്രാവതി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിൽ പരിഹാരം  നിർദേശിച്ച്  സ്ഥലം എം എൽ എ വേദവ്യാസ്  കാമത്ത്. കോഫി ഡേ ഉടമസ്ഥൻ സിദ്ധാർത്ഥ ഹെഗ്‌ഡെ ഉൾപ്പെടെ ആറോളം പേരാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ നേത്രാവതി പുഴയിൽചാടി ജീവൻ വെടിഞ്ഞത്. നേത്രാവതി പാലവും പരിസരവും സൂയിസൈഡ്‌ പോയിന്റായി മാറിയിരിക്കുന്നതിനാൽ   താൻ മംഗളൂരു ഡി സി ശശികാന്ത് സെന്തിലുമായി സംസാരിച്ച് ഒരു പ്രൊപോസൽ മുന്നോട്ടു വെച്ചതായി എം എൽ എ  അറിയിച്ചത്. 
ഇത് പ്രകാരം നേത്രാവതി പാലത്തിത്തിലും പരിസരത്തും സി സി ക്യാമറകൾ സ്ഥാപിക്കും. കൂടാതെ പാലത്തിനു ഇരുവശവും ആറടി പൊക്കത്തിൽ ഫൈബർ കൊണ്ടുള്ള സുരക്ഷാ  മതിലുകൾ പണിയും. നേത്രാവതിയുട സൗന്ദര്യം യാത്രക്കാർക്കു പൂർണമായും ആസ്വദിക്കാൻ കഴിയുന്ന വിധം സുതാര്യമായ ഫൈബർ മതിലുകളായിരിക്കും സ്ഥാപിക്കുക. മാസങ്ങൾക്കുള്ളിൽ തന്നെ പണി പൂർത്തിയാക്കാൻ കഴിയുമെന്നും  കാമത്ത് പറഞ്ഞു.
 നേത്രാവതി പുഴയിൽ ആത്മഹത്യചെയ്യുന്നവരുടെ എണ്ണം പെരുകുന്നതായും , സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് പോലും ആൾക്കാർ ആത്മഹത്യക്കായി നേത്രാവതി പരിസരം തെരെഞ്ഞെടുക്കുന്നതായുമുള്ള കാര്യം  നേരത്തെ ട്രൂന്യൂസ്  റിപ്പോർട്ട്  ചെയ്തിരുന്നു. 

No comments