വീണ്ടും വ്യാപക മോഷണം; കടയിലും വീടുകളിലും കവർച്ച; ഭജന മന്ദിരത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്നു പണം കവർന്നു
നീർച്ചാൽ (www.truenewsmalayalam.com September 3): ബദിയഡുക്കയിലും പരിസരങ്ങളിലും മോഷണം തുടരുന്നു. മാന്യയിലെ നാരായണ മണിയാണിയുടെ പലചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മേശവലിപ്പിലുണ്ടായിരുന്ന 3000 രൂപയും ചുക്കിനടുക്കയിലെ അയ്യപ്പ ഭജന മന്ദിരത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് പണവും കവര്‍ച്ച ചെയ്തു. മാന്യയിലെ ഷാഫിയുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തിട്ടുണ്ട്. മാന്യ വിഷ്ണുമൂര്‍ത്തി നഗറിലെ പെട്ടിക്കടയുടെ പൂട്ട് തകര്‍ത്തിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. ബദിയടുക്ക പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കവര്‍ച്ച സംബന്ധിച്ച് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കന്യപ്പാടി പടിപുരയിലെ ഗള്‍ഫുകാരന്റെ വീട്ടില്‍നിന്ന് അടുത്തിടെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തിരുന്നു.
Post a Comment