JHL

JHL

പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നകുമ്പള സ്വദേശി മരിച്ചു

കുമ്പള (True News 4 September 2019) : പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കുമ്പള കോയിപാടി കടപ്പുറത്തെ  കണ്ണന്‍ – കൗസല്യ ദമ്പതികളുടെ മകന്‍ രാജന്‍ (45) ആണ് മരിച്ചത്. ആഗസ്റ്റ് 6നു കീഴൂര്‍ കളനാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. രാജന്‍ തീവണ്ടി കയറാന്‍ പാളം മുറിച്ചു കടക്കുന്നതിനിടെ എതിര്‍പാളത്തിലൂടെ വന്ന തീവണ്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജന്‍ മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗളൂറു  ശ്മശാനത്തിൽ ദഹിപ്പിച്ച മൃതദേഹത്തിന്റെ ചിതാഭസ്മം ഇന്ന് ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ട് വരും

ഭാര്യ : സൗമിനി. മക്കള്‍ : ചിപ്പി, അപര്‍ണ്ണ, രാഹുല്‍.

train-accident-kumbla-youth-died

No comments