JHL

JHL

കെ എസ് സത്യശീലന്റെ നിര്യാണത്തിൽ അനുശോചിച്ചു.



കുമ്പള (www.truenewsmalayalam.com Sept 6, 2019|):  ന്യൂമോണിയ ബാധിച്ചു മരിച്ച സഹകരണ സംഘം അസിസ്റ്റന്റ് റെജിസ്ട്രർ ഓഫീസിലെ ഇൻസ്പെക്ടറും കുമ്പള മഹാത്മാ കോളേജിലെ മുൻ അധ്യാപകനുമായ കെ എസ്  സത്യശീലന്  ആദ്യഞ്ജലി. ചെങ്കളയിലെ  സഹകരണ ആശുപത്രിയിലെത്തി എം എൽ ഇ എൻ എ  നെല്ലിക്കുന്ന് അന്ത്യഞ്ജലി അർപ്പിച്ചു. ചൊവ്വാഴ്ച്ച പത്തരയോടെ കളക്ടറേറ്റ് പരിസരത്തു മൃതദേഹം പൊതുദർശനത്തിനു വെച്ചു. സഹകരണ ജോയിന്റ് രജിസ്ട്രാർ മുഹമ്മദ്   നൗഷാദ്  എൻ ജി ഒ  യൂണിയൻ ജില്ലാ   സെക്രട്ടറി  കെ പി  ഗംഗാധരൻ, ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ബദിയഡുക്ക  ബ്രാഞ്ച് മാനേജർ ശുഭോദയൻ, മഹാത്മാ കോളേജ് പ്രിൻസിപ്പാൾ കെ എം എ  സത്താർ  തുടങ്ങി നിരവധി ജീവനക്കാരും അധ്യാപകരും സഹകാരികളും ആദരാഞ്ജലി അർപ്പിച്ചു . ഉച്ചക്ക് ഒരു മണിയോടെ കാസറഗോഡ്    ചെന്നിക്കര ശ്‌മശാനത്തിൽ സംസ്കരിച്ചു 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ സത്യശീലൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചു  മരണപ്പെട്ടത്.
സത്യശീലന്റെ നിര്യാണത്തിൽ മഹാത്മ കോളേജ് അധ്യാപക യോഗം അനുശോചിച്ചു.
       പേരിനെ അന്വർത്ഥമാക്കുന്ന സത്യസന്ധതയും സ്വഭാവവുമായിരുന്നു സത്യന്റെതെന്ന് അനുശോചന പ്രസംഗത്തിൽ പ്രിൻസിപ്പാൾ കെ എം എ സത്താർ അനുസ്മരിച്ചു. സത്യശീലന്റെ വിയോഗത്തിലൂടെ നല്ല ഒരു അധ്യാപകനെയും  നല്ല ഒരു അഭ്യുദയകാംക്ഷിയെയുമാണ്കോളേജിന് നഷ്ടമായതെന്ന് വൈസ് പ്രിൻസിപ്പാൾ അബുൽ ലത്തീഫ് പറഞ്ഞു.
         അധ്യാപകരായ ഇസ്മയിൽ,  അനിത, സജ്ന, കൗസർ, അശോകൻ, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു .

കേരള  പബ്ലിക്  സെർവെൻറ്   സഹകരണ സംഘം അനിശിചിച്ചു 
വൈസ് പ്രസിഡന്റ കെ രാഘവൻ , ഭരണ സമിതി അംഗങ്ങളായ കെ സതീശൻ, കെ വി രമേശൻ, കെ വിനോദ്, പി കെ അഹ്മെദ് ഹുസൈൻ, പി ലസിത , എ  റീന , കെ ബാലകൃഷ്ണൻ, ബി സുശീല, സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് ടി കെ രാജശേഖരൻ അധ്യക്ഷത വഹിച്ചു.

No comments