മൊബൈല്‍ കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച :യുവാവ് അറസ്റ്റില്‍
പിറകുവശത്തെ ചുമര്‍ തുരന്ന് അകത്തു കയറി 1.8 ലക്ഷം രൂപ വിലമതിക്കുന്ന 80ല്‍ പരം മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നാണ് പരാതി. മുഖം മറച്ചായിരുന്നു കവര്‍ച്ച നടത്തിയത്. സി സി ടി വി ക്യാമറയില്‍ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മറച്ചത് കാരണം ആളെ തിരിച്ചറിയാല്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതിനിടെ കവര്‍ന്ന മൊബൈല്‍ ഫോണുകളില്‍ ഒന്നില്‍ സിം ഇട്ടതായി സൈബര്‍ സെല്‍ കണ്ടെത്തുകയായിരുന്നു. ഇത് ഒരു യുവാവിന് പ്രതി സൗജന്യമായി നല്‍കിയ ഫോണ്‍ ആണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കവര്‍ന്ന മൊബൈല്‍ ഫോണുകള്‍ വിറ്റതാ്യി പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചില മൊബൈല്‍ ഫോണുകള്‍ മുസ്തഫ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു.
mobile-shop-robber-underarrest


Post a Comment