JHL

JHL

പേരാല്‍ പൊട്ടോരി അബ്ദുല്‍സലാം വധക്കേസ് : വിചാരണ തീയ്യതി ഒക്ടോ.3നു പ്രഖ്യാപിക്കും

കുമ്പള (True News 10 September 2019) : പേരാല്‍ പൊട്ടോരിയിലെ അബ്ദുല്‍സലാമിനെ (22) പട്ടാപകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സുഹൃത്ത് നൗഷാദിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിന്റെ വിചാരണ തീയ്യതി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ഒക്ടോബര്‍ 3ന് പ്രഖ്യാപിക്കും. കേസിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസം പ്രതികളെ വായിച്ചു കേള്‍പ്പിച്ചു. കുമ്പള ബദരിയ്യ നഗറിലെ അബൂബക്കല്‍ സിദ്ദിഖ് എന്ന മാങ്ങാമൂടി സിദ്ദിഖ് (39), പേരാലിലെ ഉമ്മര്‍ ഫാറൂഖ് കെ എസ് (29), പെര്‍വാഡിലെ സഹീര്‍ എ ജി (32), പേരാലിലെ നിയാസ് (31), ബംബ്രാണ ആരിക്കാടിയിലെ ഹരീഷ് (29), മൊഗ്രാല്‍ മാളിയങ്കരയിലെ ലത്തീഫ് (36), റഹ്മത്ത് നഗറിലെ വൈ എം ഖലീല്‍, സൂരംബയലിലെ പി അരുണ്‍കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2017 ഏപ്രില്‍ 30 ന് വൈകിട്ടാണ് പൊട്ടോരിയിലെ അബ്ദുല്‍സലാം കൊല്ലപ്പെട്ടത്. വീടുകയറി മാതാവിനെയും ഭാര്യയെയും അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിന് പെട്ടെന്നുണ്ടായ കാരണമെങ്കിലും മണല്‍കടത്തുമായി ബന്ധപ്പെട്ടുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു. പ്രതികളിലൊരാളായ മാങ്ങാമുടി സിദ്ദിഖ് ബി എം എസ് പ്രവര്‍ത്തകന്‍ ദയാനന്ദനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. ആ കേസില്‍ ഇയാളെ വെറുതെ വിട്ടിരുന്നു. ഉമ്മര്‍ ഫാറൂഖ് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ കൊലക്കേസിലും പ്രതിയാണ്. കൊല്ലപ്പെട്ട സലാമും കൊലക്കേസ് പ്രതിയായിരുന്നു.
peral-salam-murder-case-trial-date-will-diclare-on-oct3

No comments