JHL

JHL

ദേശീയപാത തകർച്ച :തിരുവോണത്തിന് ദേശീയ വേദി റോഡ് കുഴിയിൽ പൂക്കളം ഒരുക്കി പ്രതിഷേധിക്കും.

മൊഗ്രാൽ(True News 10 September 2019):  കുണ്ടും കുഴിയുമായി യാത്രാ ദുരിതം നേരിടുന്ന മൊഗ്രാൽ ദേശീയ പാതയിൽ വേറിട്ട പ്രതിഷേധ പരിപാടിയുമായി ദേശീയ വേദി രംഗത്ത്.
തിരുവോണ ദിവസമായ ബുധനാഴ്ച  മൊഗ്രാൽ ടൗണിലെ ദേശീയ പാതയിൽ രൂപപ്പെട്ട കുഴിയിൽ 'പൂക്കളം 'ഒരുക്കിയാണ് ദേശീയ വേദി പ്രതിഷേധിക്കുക. രാവിലെ 11 മണിക്കാണ് പരിപാടി. മുഴുവൻ വേദി അംഗങ്ങളും നാട്ടുകാരും ഈ വേറിട്ട പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്ന് ദേശീയ വേദി പ്രസിഡണ്ട്‌ എ  എം സിദ്ദീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ എന്നിവർ അഭ്യർത്ഥിച്ചു.

No comments