JHL

JHL

നിർത്തിയിട്ട ബസ്സുകളിൽനിന്നും ട്രക്കിൽനിന്നും ബാറ്ററികൾ മോഷ്ടിച്ചു

പെർള (www.truenewsmalayalam.com Sept 10, 2019) : പെർളയിൽ നിർത്തിയിട്ട ബസുകളിൽ നിന്നും   ട്രക്കിൽ നിന്നും നിന്നും ബാറ്ററി മോഷ്ടിച്ചു. ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ​യും ടി​പ്പ​ര്‍ ലോ​റി​യു​ടേ​യും ബാ​റ്റ​റി​ കളാണ് കവർന്നത്.
പെ​ര്‍​ള-​കു​മ്പ​ള റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മ​ഹാ​ല​ക്ഷ്മി ക​മ്പ​നി​യു​ടെ ര​ണ്ടു ബ​സു​ക​ളു​ടെ ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ര​ണ്ട് ബ​സു​ക​ളി​ല്‍ നി​ന്നാ​യി നാ​ലു ബാ​റ്റ​റി​ക​ളാ​ണ് ക​വ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തി​ന് പെ​ര്‍​ള കൈ​ക്കമ്പ​യി​ല്‍  നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു.

ഡ്രൈ​വ​ര്‍​മാ​ര്‍ രാ​വി​ലെ ബ​സ് സ്റ്റാ​ര്‍​ട്ട് ചെ​യ്യാ​ന്‍ നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​റ്റ​റി മോ​ഷ​ണം​പോ​യ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ഒ​രു ബാ​റ്റ​റി​ക്ക് 12000 രൂ​പ​യാ​ണ് വി​ല. പെ​ര്‍​ള പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ നി​ന്ന് ബാ​റ്റ​റി മോ​ഷ​ണം പോ​യി​രു​ന്നു. രണ്ടു സംഭവങ്ങളിലൂടെ മുപ്പയ്യായിരത്തിലധികം വില വരുന്ന ബാറ്ററികളാണ് മോഷണം പോയിരിക്കുന്നത് 

ബ​സു​ക​ളി​ല്‍ നി​ന്ന് ബാ​റ്റ​റി മോ​ഷ​ണം പോ​യ​തു സം​ബ​ന്ധി​ച്ച് മാ​നേ​ജ​ര്‍ ഗോ​പാ​ല ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ബദിയടുക്കയിലെ പരിസരങ്ങളിലും കവർച്ച പതിവായിരിക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.ശക്തമായ നടപടികൾ എടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ക​വ​ര്‍​ച്ച തു​ട​ര്‍​ക്ക​ഥ​യാ​കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.








No comments