JHL

JHL

ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി അട്ടിമറിക്കപ്പെടുമ്പോൾ സർക്കാരിന്റെ ഭാഗമായിരിക്കുന്നത് അധാർമികം; ദക്ഷിണ കന്നഡയിലെ ജനങ്ങളും ജനപ്രതിനിധികളും തന്നോട് അങ്ങേയറ്റം സഹകരിച്ചിട്ടുണ്ടെന്നും സേവനം അവസാനിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുകയാണെന്നും ശശികാന്ത് സെന്തിൽ

മംഗളൂറു(True News 8 September 2019): ദക്ഷിണ കന്നഡ ജില്ലയിൽ ഡെപ്യൂട്ടി കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ഐഎഎസ് ഓഫിസർ ശശികാന്ത് സെന്തിലിന്റെ രാജിയും ഒളിയമ്പാകുന്നത് കേന്ദ്ര സർക്കാരിന്. 2009 ബാച്ച് ഐഎഎസ് ഓഫിസറും തമിഴ്‌നാട് സ്വദേശിയുമായ ശശികാന്ത് സെന്തിൽ, രാജ്യത്ത് മുൻപില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യപ്പെടുകയാണെന്നും രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും രാജിക്കത്ത് നൽകിയ ശേഷം പ്രതികരിച്ചു.
നേരത്തെ കശ്മീർ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിനെതിരായ പ്രതിഷേധ സൂചകമായി മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനും രാജിവച്ചിരുന്നു. 'ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി അട്ടിമറിക്കപ്പെടുമ്പോൾ സർക്കാരിന്റെ ഭാഗമായിരിക്കുന്നത് അധാർമികമാണെന്നു തോന്നുന്നു. രാജ്യത്തിന്റെ അടിസ്ഥാന ശിലകൾ പോലും വരുംനാളുകളിൽ കടുത്ത വെല്ലുവിളികളെയാണ് നേരിടാൻ പോകുന്നതെന്നും ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും നന്മയ്ക്കായി സിവിൽ സർവീസിൽ നിന്നും പുറത്തുവരുന്നതാണ് നല്ലതെന്നും ഞാൻ കരുതുന്നു' രാജിക്കത്തിൽ സെന്തിൽ പറഞ്ഞു.രാജി തീരുമാനത്തിൽ നിന്ന് ചില സുഹൃത്തുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആലോചിച്ചെടുത്ത തീരുമാനമാണെന്നു സെന്തിൽ പറയുന്നു. രാജി തീരുമാനം വ്യക്തിപരമാണെന്നും ദക്ഷിണ കന്നഡയിലെ ജനങ്ങളും ജനപ്രതിനിധികളും തന്നോട് അങ്ങേയറ്റം സഹകരിച്ചിട്ടുണ്ടെന്നും സേവനം അവസാനിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

sasikanth-senthil-apologise-who-quit-ias

No comments