JHL

JHL

കാറഡുക്കയിൽ വീണ്ടും മരം വാഹനത്തിലേക്ക് പൊട്ടിവീണ് അപകടം; മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മുള്ളേരിയ(True News 8 September 2019):  സംസ്ഥാനാന്തര പാതയിലെ കാറഡുക്ക പെരിയടുക്കയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് കാറഡുക്കയിൽ വീണ്ടും മരം വീണ് അപകടം. ആദൂരിൽ നിർത്തിയിട്ട ജീപ്പിനു മുകളിലേക്ക് മരം വീണ് 3 അംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഗാളിമുഖ ഗോളിത്തടിയിലെ ജി.എം. അബ്ദുല്ലക്കുഞ്ഞിയുടെ ജീപ്പിനു മുകളിലാണ് മരം വീണത്.

ജീപ്പ് റോഡരികിൽ ഒതുക്കി നിർത്തി ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് കാറ്റിൽ കൂറ്റൻ തേക്ക് പൊട്ടി വീണത്. അബ്ദുല്ലക്കുഞ്ഞിയാണ് ജീപ്പ് ഓടിച്ചിരുന്നത്. മുൻ സീറ്റിൽ ഭാര്യ നഫീസയും കൊച്ചുമകൻ 3 വയസ്സുള്ള മുഹമ്മദ് സമാഫും ഒപ്പം ഉണ്ടായിരുന്നു. ജീപ്പിന്റെ ചില്ല് തകർന്നു അബ്ദുല്ലയ്ക്കു മുറിവു പറ്റുകയും ചെയ്തു. നാട്ടുകാരും ആദൂർ പൊലീസും എത്തിയാണ് മരം മുറിച്ചു നീക്കിയത്. കഴിഞ്ഞ ബുധനാഴ്ച മരം വീണ് അപകടമുണ്ടായ പെരിയടുക്കയിൽ നിന്നു 3 കിലോമീറ്റർ അകലെയാണ് ഇന്നലെ അപകടമുണ്ടായത്.

tree-fallen-on-jeep-family-escaped

No comments