JHL

JHL

ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം നിറച്ച് കുട്ടിയും കോലും ടൂർണമെന്റിന് ആവേശകരമായ സമാപനം




കുമ്പള  (www.truenewsmalayalam.com  Sept 8 , 2019) :  ഗൃഹാതുരത്വത്തിന്റെ നൊമ്പരം  ബാക്കിയാക്കി കുമ്പളയിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന കുട്ടിയും കോലും  ലീഗ് ടൂര്ണമെന്റിന്ന് സമാപനമായി. ബംഗ്ലാ കുന്നു ഫ്രണ്ട്സാണ്  പ്രഥമ  ചാർമിനാർ ട്രോഫിക് വേണ്ടിയുള്ള കുട്ടിയും കോലും ടൂർണമെന്റ  സംഘടിപ്പിച്ചത്.  ആവേശകരമായ  ഫൈനൽ മത്സരത്തിൽ  മൊയ്‌ദു ക്യാപ്റ്റനും,  മമ്മദ് ബത്തേരി മാനേജരുമായ ടീം ബോബ്‌ക്യാറ്സ് 160    സ്കോറിന് ഷാഫി മുഹമ്മദ്‌ ക്യാപ്റ്റനും,  അബ്സാർ മാനേജരുമായ ടീം ലക്കേർസിനെ പരാജയപ്പെടുത്തി ചമ്മിണിമാരായി. ബോബ്‌ക്യാറ്സ് ടീമിന്റെ ക്യാപ്റ്റൻ മൊയ്‌ദുവിനെ ഫൈനലിലെ മാൻ ഓഫ് ദി മാച്ച്  ആയും,  ലക്കേർസ് ടീമിന്റെ പാരി  മാൻ  ഓഫ് ദി സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ മത്സരത്തിന് ശേഷം വിപുലമായ സമ്മാനദാന ചടങ്ങു നടന്നു.  കുമ്പള പോലീസ് സബ് ഇൻസ്‌പെക്ടർ  ചടങ്ങ്  ഉത്ഘാടനം ചെയ്‌തു.  പരിപാടിയിൽ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.   ഷമീർ സ്വാഗതവും, വിജയികൾക്കുള്ള സമ്മാനദാനം എസ്  ഐ സന്തോഷ് കുമാർ നിർവഹിച്ചു.

നാടൻ കളികളെ  പുനരുജ്ജീവിപ്പിക്കാൻ സംഘാടകർ നടത്തിയ ശ്രമങ്ങൾക്ക് വമ്പിച്ച പിന്തുണയാണ് ലഭിച്ചത്.  ഫൈനൽ മത്സരമടക്കം എല്ലാ കളികളും വീക്ഷിക്കാൻ നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു.അന്യം നിന്നു  പോയ  നാടൻ കളികളെ വീണ്ടും മൈതാനത്തെത്തിക്കാൻ ഇനിയും ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സംഘടകരരായ ബംഗ്ലാകുന്നു ഫ്രണ്ട്‌സ് കുമ്പള ജനമൈത്രി പോലീസിന്     പ്രതേക സ്നേഹ ഉപഹാരം സമ്മാനിച്ചു. ഉപഹാരം സാമൂഹ്യ പ്രവർത്തകനായ  ബമുഹമ്മദ് അലി കുണ്ടങ്കേരടുക്കയിൽ നിന്നും എസ ഐ സന്തോഷ് കുമാർ ഏറ്റു  വാങ്ങി.

No comments