JHL

JHL

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; ജില്ലയിൽ എസ്.എഫ്.ഐ.ക്ക് മികച്ച വിജയം

കാസര്‍കോട്(True News 6 September 2019): ജില്ലയിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ.ക്ക് മികച്ച  വിജയം. കാസര്‍കോട് ഗവ. കോളേജ് അടക്കം തിരഞ്ഞെടുപ്പ് നടന്ന എല്ലാ ഗവ. കോളേജുകളിലും എസ്.എഫ്.ഐ. വിജയിച്ചു. സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 25 കോളേജുകളില്‍ എസ്.എഫ്.ഐ. 16 ഇടത്തും കെ.എസ്.യു. തനിച്ച് ഒരിടത്തും എം.എസ്.എഫ്.
കെ.എസ്.യു. സഖ്യം ഒരിടത്തും വിജയിച്ചു. നാലിടത്ത് എം.എസ്.എഫും രണ്ടിടത്ത് എ.ബി.വി.പി.യും തനിച്ച് വിജയം നേടി.

എളേരിത്തട്ട് ഇ.കെ. നായനാര്‍ ഗവ. കോളേജ് അടക്കം ആറിടത്ത് എസ്.എഫ്.ഐ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 18 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ എസ്.എഫ് ഐ നേടി.

മഞ്ചേശ്വരം ഗവ. കോളേജ് എ.ബി.വി.പി.യില്‍നിന്ന് പിടിച്ചെടുത്തപ്പോള്‍ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യം ബഹിഷ്‌കരിച്ച കാസര്‍കോട് ഗവ. കോളേജില്‍ എ.ബി.വി.പി.യെ തോല്പിച്ച് അവര്‍ വിജയം കൊയ്തു. കഴിഞ്ഞ തവണ സഖ്യം വിജയിച്ച കോളേജാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എ.കെ.അഭിജിത്തിന് യോഗ്യതയില്ലെന്നും പത്രിക
സ്വീകരിക്കരുതെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് സഖ്യം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.

പക്ഷേ, അഭിജിത് 509 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെയുള്ള 1500-ഓളം കുട്ടികളില്‍ 1100-ഓളം പേര്‍ വോട്ടു ചെയ്തിരുന്നു.
1100-ഓളം പേര്‍ വോട്ടു ചെയ്തിരുന്നു. എസ്.എഫ്.ഐ.യുടെ കുത്തകയായിരുന്ന പടന്നക്കാട് നെഹ്രു കോളേജില്‍ ഇത്തവണ വൈസ്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.എസ്.യു.വിന്റെ എസ്.ആതിര ഏഴു വോട്ടിന് വിജയിച്ചു. റീക്കൗണ്ടിങ് നടന്നിട്ടും ഫലം മാറിയില്ല. മറ്റ് എട്ടുസീറ്റുകളിലും എസ്.എഫ്.ഐ. സ്ഥാനാര്‍ഥികള്‍ക്ക് വന്‍ ഭൂരിപക്ഷമുണ്ട്. ചെറുവത്തൂര്‍ ഐ.എച്ച്.ആര്‍.ഡി., മടിക്കൈ ഐ.എച്ച്.ആര്‍.ഡി., നീലേശ്വരം സനാതന, പാലാത്തടം കാമ്പസ്, കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി
എന്നിവയാണ് എസ്.എഫ്.ഐ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കോളേജുകള്‍. ഉദുമ ഗവ. കോളേജ്, രാജപുരം സെയ്ന്റ് പയസ് ടെന്‍ത്, മുന്നാട് പീപ്പിള്‍സ് തുടങ്ങിയ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും അവര്‍ വിജയിച്ചു. പടന്ന ഷറഫ് കോളേജ്, തൃക്കരിപ്പൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ്. എതിരില്ലാതെ വിജിയിച്ചു..

ഖന്‍സ കുമ്പള, ചട്ടഞ്ചാല്‍ എം.ഐ.സി. എന്നിവിടങ്ങളില്‍ അവര്‍ മുഴുവന്‍ സീറ്റും നേടി. വെള്ളരിക്കുണ്ട് സെയ്ന്റ് ജൂഡ് കോളേജില്‍ കെ.എസ്.യു. മുഴുവന്‍ സീറ്റും നേടി. പെരിയ അംബേദ്കറില്‍ കെ.എസ്.യു.-എം.എസ്.എഫ്. സഖ്യം വിജയിച്ചു. കഴിഞ്ഞ തവണ ഈ രണ്ട് കോളേജുകളും എസ്.എഫ്.ഐ.ക്കായിരുന്നു. പെര്‍ള നളന്ദ കോളേജ്, കുമ്പള ഐ.എച്ച്.ആര്‍.ഡി. എന്നിവഎന്നിവിടങ്ങളില്‍ എ.ബി.വി.പി. മുഴുവന്‍ സീറ്റും നേടി. ബജെ എയിഡഡ് കോളേജില്‍ ആകെയുള്ള എട്ട് മേജര്‍ സീറ്റുകളില്‍ നാലും അവര്‍ക്കാണ്. ചെയര്‍മാന്‍ സ്ഥാനം കെ.എസ്.യു. നേടി.
മൂന്നു സീറ്റുകള്‍ എസ്.എഫ്.ഐ.യും. മഞ്ചേശ്വരം ഗവ. കോളേജില്‍ ഫൈന്‍ ആര്‍ട്സ് സ്ഥാനം എം.എസ്.എഫും എഡിറ്റര്‍ സ്ഥാനം എ.ബി.വി.പി.യും േനടിയപ്പോള്‍ മറ്റ് ആറുസീറ്റിലും എസ്.എഫ്.ഐ. വിജയിച്ചു. ഹൈക്കോടതി ഇടപെടലുണ്ടായ കരിന്തളം ഗവ. കോളേജില്‍ ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ്.

കാസര്‍കോട് ഗവ. കോളേജ്: ആദര്‍ശ് ചന്ദ്രന്‍ (ചെയ), എ.കെ.അഭിജിത് (ജന.സെക്ര.), ദര്‍ശന എബ്രാഹം (വൈ.ചെയ.), കെ.അഭിന (ജോ.സെക്ര.), സ്‌നേഹരാജ് (എഡിറ്റര്‍), എം.അനൂപ് (ഫൈന്‍ ആര്‍ട്‌സ്), കെ.വിനയ് (ക്യാപ്റ്റന്‍), അര്‍ജുന്‍കുമാര്‍, പി.അഖില്‍ (യു.യു.സി.)

പടന്നക്കാട് നെഹ്രു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്: എം.എ. അഭിജിത്ത് (ചെയ.), എസ്.ആതിര (വൈ.ചെയ-കെ.എസ് യു), ആര്‍. യദുകൃഷ്ണ (ജന.സെക്ര., അശ്വിനി അനില്‍കുമാര്‍ (ജോ.സെക്ര, ഹേമന്ദ് രഖി (സ്റ്റുഡന്റ് എഡിറ്റര്‍), കെ.മിഥുന്‍ (ജനറല്‍ ക്യാപ്റ്റന്‍), പി. ഗീതാഞ്ജലി (യു.യു.സി., സി.ജിതിന്‍ യു.യു.സി. ). എ.ഡി.അനൂജ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി).

മടിക്കൈ ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജ്: ഗോകുല്‍ രവീന്ദ്രന്‍ (ചെയ.), വി.വി.ഭാഗ്യലക്ഷ്മി (വൈ.ചെയ), ദേവിദാസ് (ജന. സെക്ര.), രഞ്ജിഷ രമേശന്‍ (ജോ. സെക്ര.), എം.വിജേഷ് (യു.യു.സി.), കെ.സുബിന്‍കൃഷ്ണ (ഫൈന്‍ ആര്‍ട്സ്), സി.കെ.ദേവിക (മാഗസിന്‍ എഡിറ്റര്‍), സിദ്ധാര്‍ഥ (ജനറല്‍ ക്യാപ്റ്റന്‍).

നീലേശ്വരം സനാതന: എം.വിശാഖ് (ചെയ.), കെ.ജി.വര്‍ണ (വൈ. ചെയ), കെ.എം.അപര്‍ണരാജ് (ജന.സെക്ര.), ടി.വി.അനുപമ (ജോ.സെക്ര.), വി.എസ്.ശിവപ്രസാദ് (യു.യു.സി.), കെ.സ്‌നേഹ (മാഗസിന്‍ എഡിറ്റര്‍).

നീലേശ്വരം പാലത്തടം ഡോ. പി.കെ.രാജന്‍ സ്മാരക കാമ്പസ്: ജെ. വിഷ്ണു (ചെയ.), കെ.സ്വാതി കൃഷ്ണ (വൈ.ചെയ.), കെ.ശ്രീരഞ്ജ് (ജന. സെക്ര.), കെ.എം.ഷില്‍ന (ജോ.സെക്ര.), വിസച്ചിന്‍ (യു.യു.സി.), സി.എം. ആതിര (ഫൈന്‍ ആര്‍ട്സ്), ഒ.ആതിര (മാഗസിന്‍ എഡിറ്റര്‍), സി.കെ.ബിബിന്‍ (ജനറല്‍ ക്യാപ്റ്റന്‍).

മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് : ആഷിഖ് മുസ്തഫ (ചെയ.), മുഹമ്മദ് സവാദ് (ജന. സെക്ര.), വി.കെ.ഷൈജിന, കെ.മിഥുന്‍ (യു.യു.സി.), എ.തേജസ് (സ്റ്റുഡ.എഡിറ്റര്‍.), വി.ശ്രീശാന്ത് (ജന.ക്യാപ്.).

ബജ മോഡല്‍ കോളേജ് :ചെയര്‍പേഴ്സണ്‍: ആയിഷത്ത് മുബീന (കെ.എസ്.യു.), വൈസ് ചെയര്‍പേഴ്സണ്‍: ജെ.കെ.അനുശ്രീ (എ.ബി.വി.പി.) ജന.സെക്ര: ഷീജിത്ത് (എസ്.എഫ്.ഐ.), ജോയിന്റ് സെക്ര: എം.ശ്രുതി (എ.ബി.വി.പി.), യു.യു.സി: കെ.നിതിന്‍കുമാര്‍ (എ.ബി.വി.പി.), ഫൈനാര്‍ട്സ് സെക്രട്ടറി:സി.എച്ച്.തേജശ്രീ (എ.ബി.വി.പി.) ജനറല്‍ സ്‌പോര്‍ട്സ് ക്യാപ്റ്റന്‍:;
വിനോദ് (എസ്.എഫ്.ഐ.), മാഗസിന്‍ എഡിറ്റര്‍: യദുകൃഷ്ണന്‍ (എസ്.എഫ്.ഐ.).
university-election-sfi-leads


No comments