JHL

JHL

സ്വകാര്യമേഖലയിൽ 16 ഒഴിവ്; ജില്ലാ എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിൽ അഭിമുഖം


കാസർകോട്(True News 6 September 2019): ജില്ലാ എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിൽ സ്വകാര്യമേഖലയിലെ 16 ഒഴിവുകളിലേക്ക് 17-ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും.

റിലേഷൻഷിപ്പ് മാനേജർ (പുരുഷൻമാർ), കൊമേഴ്‌സ്യൽ സെയിൽസ് ഓഫീസർ (പുരുഷൻമാർ), ഫ്രണ്ട് ഓഫീസ്, ഫാക്ക് ഓഫീസ് (സ്ത്രീകൾ) എന്നീ തസ്തികകളിലേക്കാണ് നിയമനം. കൊമേഴ്‌സ്യൽ സെയിൽസ് ഓഫീസർ തസ്തികയ്ക്ക് പ്ലസ് ടുവും മറ്റ് മൂന്ന് തസ്തികകൾക്ക് ബിരുദവുമാണ് യോഗ്യത.

നിലവിൽ എംപ്ളോയബിലിറ്റി സെന്ററിൽ ആജീവനാന്ത രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർക്ക് പങ്കെടുക്കാൻ താത്‌പര്യമുള്ളപക്ഷം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ കാർഡിന്റെയും പകർപ്പുസഹിതം 250 രൂപ ഫീസടച്ച് രജിസ്‌ട്രേഷൻ നടത്തി അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 9207155700.

interview-at-dist-employment-exchange

No comments