JHL

JHL

ലോഡ്ജ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തുന്ന എട്ടംഗ സംഘം മംഗളൂറു പോലീസ് പിടിയിൽ



മംഗളൂറു(True News 6 September 2019): മംഗളൂരുവിൽ ലോഡ്ജ് റെയിഡ് ചെയത് പോലീസ് എട്ടംഗ ചൂതാട്ട സംഘത്തെ പിടികൂടി.മംഗളൂരു നഗരത്തിൽ ബെന്ദൂർ വെല്ലിനു സമീപത്തെ കുമാർ ഇന്റർനാഷണൽ ലോഡ്ജിൽ   നിന്നാണ് ചൂതാട്ടത്തിനിടെ ഇവരെ പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയിഡ്. ഇവരിൽ നിന്നും അരലക്ഷത്തോളം രൂപയും ഒരു ബലെനോ കാറും മൂന്നു ബൈക്കുകളും മൂന്ന് ഇരുചക്രവാഹനങ്ങളും പിടികൂടി. 

ബിജി കർക്കള ഹ്യുസ്  പ്രവീൺ (41)തൊക്കോട്ട് കൃഷ്ണനഗർ ചർച്ചിന്  സമീപത്തെ നവീൻ (35) തലപ്പാടി പഞ്ചാര വീട്ടിലെ ഭവൻ അൽവാ (39) ഉള്ളാളിലെ സൂഫികനായിലെ ബഷീർ (52), നീർമാർഗ സരിപ്പാലയിലെ സതീഷ് (33), ബണ്ട്വാൾ സജീർ ഹൌസിൽ വിജയാ കുമാർ (38), ഉള്ളാൾ മസ്തിക്കട്ടെ സുന്ദരി ബാഗിൽ ഭാസ്കർ (45), മാറോളി ക്യാപിത്താനോ യിലെ തിമ്മപ്പ നിലയയിലെ ആകാശ് (31)എന്നിവരാണ് അറസ്റ്റിലായത്.

കദ്രി പോലീസ് ഇൻസ്‌പെക്ടർ ശാന്താറാമിന്റെയും എസ്  ഐ മാരുതി എസ്  വി യുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഓപ്പറേഷൻ നടത്തിയതെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ ഹർഷ അറിയിച്ചു.

No comments