JHL

JHL

കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ഫലം കണ്ടു ; കണ്ണൂർ അബ്ദുല്ല മാസ്റ്റർ പത്രിക പിൻ വലിച്ചു

മഞ്ചേശ്വരം(True News 3 October 2019):  ഉപതരെഞ്ഞെടുപ്പില്‍ ലീഗ് വിമതനായി മത്സരിക്കാന്‍ പത്രിക നല്‍കിയ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ പത്രിക പിന്‍വലിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആദ്ദേഹം പത്രിക പിന് വലിച്ചത്.

കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറിയും മലപ്പുറം എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി കാസര്‍കോട് റയില്‍വെ സ്റ്റേഷന്‍ വിഐപി ലോഞ്ചില്‍ വെച്ച് കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററുമായി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയതായി കണ്ണൂർ അബ്ദുല്ല മാസ്റ്റർ ട്രൂ ന്യൂസിനോട് പറഞ്ഞു. കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ ബന്ധുക്കളുമായി അബ്ദുല്ല മാസ്റ്ററുടെ മകന്‍ ഖത്വറില്‍ നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട് 1.18 കോടി രൂപ തട്ടിയെടുത്തതില്‍ ലീഗ് നേതൃത്വം ഏകപക്ഷീയമായി ഇടപെടുന്നു എന്ന് പറഞ്ഞാണ് മുസ്‌ലിം ലീഗ് നേതാവായ ഇദ്ദേഹം മത്സര രംഗത്തിറങ്ങിയത്. പത്രിക പിന് വലിച്ചതോടെ  അതി നിർണായകമായ തെരഞ്ഞെടുപ്പിൽ ലീഗിന് വിമത ഭീഷണി ഒഴിവായി.

No comments