JHL

JHL

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് 'കുമ്പള റെയിൽവേ ഡെവലപ്മെന്റ് ഫോറം' കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

കുമ്പള (True News 3 September 2019):ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്  'കുമ്പള റെയിൽവേ ഡെവലപ്മെന്റ് ഫോറം' കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശുചീകരണ പരിപാടി റെയിൽവേ ഡെവലപ്മെന്റ് ഫോറം വർക്കിങ് ചെയർമാൻ  ബി രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ലക്ഷ്മണ പ്രഭു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുമ്പള ഡെവലെപ്മെന്റ് ഫോറം ചെയർപേഴ്സൺ ഫരീദ സകീർ, അഷ്‌റഫ് കർള, സത്താർ ആരിക്കാടി, അഡ്വ: സകീർ അഹ്മദ്, ഹെൽത്ത് ഇൻസ്പെക്റ്റർ ചന്ദ്രൻ, അസിറ്റന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ, ബിഎൻ മുഹമ്മദലി,എകെ ആരിഫ്,കെഎം അബ്ബാസ്, യൂസഫ് ഉളുവാർ, നാഗേഷ് കർള, ശിവരാമ കുമ്പള, ബി നാഗേഷ് കുമ്പള, ഇബ്രാഹിം ബത്തേരി, ഉദയ അബ്ദുൽ റഹ്മാൻ, അബ്ദുള്ള കോഹിനൂർ, അബ്ദുള്ള ഷാലിമാർ,മുഹമ്മദ് കുഞ്ഞി ചക്കര,അലി മാവിനങ്കട്ട, കൊഗു കുമ്പള, കുമ്പള റെയിൽവേ സ്റ്റേഷൻ ഉദ്യോഗസ്ഥരായ ബാബു, മനോജ് കുമ്പള, ഡോക്ടർ ദിവാകർ, സിദ്ദിഖ് പേരാൽ അദ്ധ്യാപകരായ രവി മാസ്റ്റർ,സത്താർ മാസ്റ്റർ,ലത്തീഫ് മാസ്റ്റർ,  തുടങ്ങീ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
കുമ്പള ജിഎച്ച്എച്ച് എസ്സിലെ എൻഎസ്എസ് യൂണിറ്റും ലിറ്റിൽ ലില്ലി സ്‌കൂൾ കുമ്പള, മഹാത്മാ കോളജ് കുമ്പള എന്നീ സ്ക്കൂളുകളിലെ അദ്ധ്യാപകരും കുട്ടികളും,കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥികൾതുടങ്ങിയവർ  ശുചീകരണ പരിപാടിയിൽ പങ്കാളികളായി.ചടങ്ങിൽ കുമ്പള റെയിൽവേ സ്റ്റേഷനിൽ ശുചീകരണ രംഗത്ത് വർഷങ്ങളായി വേതനമില്ലാതെ സേവനമനുഷ്ഠിക്കുന്ന ചന്ദ്രാവതിയെ കുമ്പള ഡെവലെപ്മെന്റ് ഫോറം ചെയർപേഴ്സൺ ഫരീദ സകീർ ഷാൾ അണിയിച്ച്  ആദരിച്ചു. വിക്രം പൈ സ്വാഗതവും  ഷമീർ കുമ്പള നന്ദിയും പറഞ്ഞു.


No comments