JHL

JHL

ട്രെയിനിൽ ബാഗ് മോഷ്ടിച്ച യുവാവ് എടിഎം കാർഡ് ഉപയോഗിച്ചു കുടുങ്ങി

കാഞ്ഞങ്ങാട്(True News 3 Oct 2019): ട്രെയിനിൽ മോഷണം നടത്തുന്ന യുവാവിനെ ആർപിഎഫ് അറസ്റ്റു ചെയ്തു. കണ്ണൂർ ചൊവ്വയിലെ സുൽത്താൻ എന്ന നാഷിദ് ഷെയ്ക്ക് (38)  ആണ് അറസ്റ്റിലായത്. കഴിഞ്ഞ‍ ദിവസം കോയമ്പത്തൂരിൽ നിന്നു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ കാഞ്ഞങ്ങാടേക്ക് വന്ന യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിൽ മോഷണം പോയിരുന്നു.   ബാഗിൽ നിന്നു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ എടിഎമ്മിൽ നിന്നും ബസ് സ്റ്റാൻഡ് പരിസരത്തെ എടിഎമ്മിൽ നിന്നുമായി 54,000 രൂപ പിൻവലിക്കുകയും ചെയ്തു.

ഈ കളവുമായി ബന്ധപ്പെട്ടാണ് ആർപിഎഫ് നാഷിദ് ഷെയ്ക്കിനെ അറസ്റ്റ് ചെയ്തത്. ആർപിഎഫ് പാലക്കാട് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നു പ്രതി പിടിയിലായത്. പല സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയാണ് നാഷിദ്. കാസർകോട് ആർപിഎഫ് ഇൻസ്പെക്ടർ പി.വിജയകുമാർ, സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ പി.ബിനീഷ്, ദേവരാജ്, ബൈജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.   

No comments