JHL

JHL

സംസ്ഥാനാന്തര പണം തട്ടിപ്പ് സംഘാംഗം കാസറഗോട്ട് പിടിയിൽ

കാസർകോട്(True News 3 October 2019) ∙ മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്ന ലക്ഷങ്ങളുടെ സംസ്ഥാനാന്തര ഓൺലൈൻ പണം  തട്ടിപ്പു സംഘത്തിൽ കണ്ണിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഷറഫുദ്ദീനാ(29)ണ് നഗരത്തിലെ ലോഡ്ജിൽ പിടിയിലായത്. മലപ്പുറം ജില്ലയിലെ സുലൈമാൻ എന്നയാൾക്കു വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്നു യുവാവ് പൊലീസിനു മൊഴി നൽകി. പണം നൽകി നൂറിലേറെ ആളുകളുടെ പേരിൽ അക്കൗണ്ട്  തുടങ്ങി. ഈ രേഖകളുപയോഗിച്ച് സിം കാർഡുകളുമെടുത്തു. ഉടമകളുടെ സിം കാർഡ് ഉപയോഗിച്ചു ഫോണിൽ കേരളത്തിനകത്തും പുറത്തും ഉള്ളവരെ  സമ്മാനങ്ങൾ ഉണ്ടെന്നു അറിയിച്ചു  അക്കൗണ്ടിലേക്ക് പണം തട്ടുന്നതാണ് രീതി.

പലരുടെയും അക്കൗണ്ടുകളിലായുള്ള 13 ബാങ്ക് പാസ്ബുക്ക്, 13 എടിഎം കാർഡുകൾ, 2 സിംകാർഡുകൾ, 2 മൊബൈൽ ഫോണുകൾ എന്നിവയും പിൻ നമ്പർ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. മഞ്ചേശ്വരം സ്വദേശി അബ്ദുൽ റാസിഖിന്റെ പരാതിയിൽ സിഐ സി.എ.അബ്ദുൽ റഹീം , എസ്ഐ  പി.നളിനാക്ഷൻ, സി.പ്രദീപ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.മനു, ടി.ശ്രീറാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. തട്ടിപ്പു സംഘത്തിനു ഇതുമായി നേരിട്ടുള്ള ബന്ധം ഉണ്ടെന്നതിനു തെളിവുമില്ല. ഇതിന്റെ നിശ്ചിത തുക ഗഡുക്കളും അല്ലാതെയുമായി അടക്കാനാണ് ആവശ്യപ്പെടുന്നത്. പണം അക്കൗണ്ടിലേക്കു എത്തിയാൽ പിന്നീട് സിം ഒഴിവാക്കും.

No comments