JHL

JHL

വിട്ള ദേശീയപാതയിൽ അർധരാത്രി പെട്രോൾ പമ്പ് കുത്തിത്തുറന്ന് ലക്ഷങ്ങൾ കൊള്ളയടിച്ചു

വിട്ള (True News, Oct 3, 2019): പെട്രോൾ പമ്പ് കുത്തിത്തുറന്ന് ലക്ഷങ്ങൾ കൊള്ളയടിച്ചു. ഇവിടെ ദേശീയപാതയിൽ കുദുപദവിലെ   എസ്സാർ പെട്രോൾ പമ്പിൽ ബുധനാഴ്ച രാത്രിയാണ് കൊള്ള നടന്നത്.ദേവസ്യ രാജശേഖര ചൗട്ടയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പമ്പ്. കള്ളന്മാർ ഷട്ടർ കുത്തിത്തുറന്ന് അകത്തുകടക്കുകയും പൂട്ടിവച്ചിരുന്ന പണമടങ്ങിയ സേഫ് അപ്പാടെ എടുത്തു കൊണ്ടുപോകുകയായിരുന്നു. ഇതിൽ നാലര ലക്ഷത്തോളം രൂപയുണ്ടാക്കിയിരുന്നതായി ഉടമസ്ഥൻ നൽകിയ പരാതിയിൽ പറയുന്നു.  പ്രൊബേഷനറി ഓഫീസർ രാജേഷ്, സബ് ഇൻസ്‌പെക്ടർ യെല്ലപ്പ എന്നിവരുടെ നേതൃത്വത്തിലുള്ള വിട്ടൽ  പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായകളും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു.   സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ടു പേരെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. വിട്ളയിൽ ഈയിടെയായി മോഷണം പരുക്കുകയാണെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച വിട്ടല  ടൗണിലെ അഞ്ചു കടകളിലാണ് മോഷണം നടന്നത്.

No comments