JHL

JHL

ഓള്‍ഡ് പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ നവീകരിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്(True News 4 October 2019): സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ നേതൃത്വത്തില്‍ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച കാസര്‍കോട് ഓള്‍ഡ് പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ട്രാഫിക് എസ്.ഐ ടി. രഘുത്തമന്‍ അധ്യക്ഷത വഹിച്ചു. എം.വി.ഐ വൈകുണ്ഠന്‍, സി.ഐ സി.എ അബ്ദുല്‍റഹീം അടക്കമുള്ളവര്‍ സംബന്ധിച്ചു. ടി.എച്ച് ബഷീര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി ഡോ. ടി.എം അബ്ദുല്‍റഊഫിനെ കേരള പൊലീസിന്റെ മൊമന്റോ നല്‍കി ആദരിച്ചു. ഏഴ് ലക്ഷം രൂപ ചെലവിലാണ് ട്രാഫിക് സിഗ്നല്‍ നവീകരിച്ചത്. ടൈമര്‍ സംവിധാനം, കാല്‍നടയാത്രക്കാര്‍ക്ക് അലറാം സംവിധാനം, ന്യൂതനമായ ഡി.സിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍, കറന്റ് പോയാലും പ്രവര്‍ത്തിക്കുന്ന ഇന്‍വെര്‍ട്ടര്‍ സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 2010ല്‍ 10 ലക്ഷം രൂപ മുടക്കിയാണ് ആദ്യമായി സുല്‍ത്താന്‍ ഗ്രൂപ്പ് ട്രാഫിക് സിഗ്നല്‍ സംവിധാനം ഒരുക്കിയത്. പിന്നീട് ഇത് സംരക്ഷിക്കുന്നതിന് രണ്ട് ലക്ഷം രൂപവരെ സുല്‍ത്താന്‍ ഗ്രൂപ്പ് ഓരോ വര്‍ഷവും ചെലവഴിക്കുന്നതായി എം.ഡി അബ്ദുല്‍റഊഫ് അറിയിച്ചു. തുടരെയായി വാഹനങ്ങള്‍ ഇടിച്ചതുമൂലമാണ് ട്രാഫിക് സിഗ്നല്‍ സംവിധാനം തകര്‍ന്നിരുന്നത്. വൈദ്യുതി മുടങ്ങുന്ന വേളകളില്‍ ട്രാഫിക് സിഗ്നല്‍ കണ്ണടക്കുന്നതോടെ ഗതാഗതക്കുരുക്ക് പതിവായിരുന്നു. പുതിയ സംവിധാനം വരുന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും.

No comments