JHL

JHL

ബാബരി കേസ് വിധി; ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻ വലിച്ചു

കാസർഗോഡ് (True News 11 November 2019): ബാബരി മസ്ജിദ് രാമജന്മ ഭൂമി
പ്രശ്നത്തിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻ വലിച്ചതായി ജില്ലാ കളക്ടർ ഫെയ്സ്ബൂക്കിൽ അറിയിച്ചു.

കളക്ടറുടെ ഉത്തരവ് ചുവടെ;

ഉയർന്ന സാംസ്കാരിക പാരമ്പര്യവും, മതേതര മൂല്യവും ഉയർത്തിപ്പിടിച്ച് ജില്ലയിൽ ശാന്തിയും, സമാധാനവും, സഹിഷ്ണുതയും പുലർത്തുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിച്ച കാസറഗോഡ് ജില്ലയിലെ ജനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിൻറെ നന്ദി. ഇന്ന് (10 /11 /2019)  വൈകുന്നേരം ആറുമണിയ്ക്ക് ചേർന്ന ജില്ലാ സുരക്ഷാ സമിതി യോഗം സ്ഥിതിഗതികൾ  പരിശോധിച്ച് മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ  മഞ്ചേശ്വരം, കുമ്പള കാസർഗോഡ് , ഹോസ്ദുർഗ്, ചന്ദേര പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ CrPC 144  പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് ( 10/ 11 /2019) രാത്രി 12 മണി മുതൽ പിൻവലിക്കുകയാണ്. ജില്ലയിലെ മദ്യശാലകളും പടക്കകടകളും  പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനവും പിൻവലിക്കുന്നു. ജില്ലയിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിന് സഹകരിച്ച എല്ലാ പ്രസ്ഥാനങ്ങളോടും, സുമനസ്സുകളോടും ജില്ലാ ഭരണകൂടം ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അറിയിക്കുന്നു. 

ഡോ ഡി സജിത് ബാബു ഐഎഎസ് 
ജില്ലാ കളക്ടർ കാസറഗോഡ്

No comments