JHL

JHL

മതിയായ പിന്തുണയില്ല ; ബിജെപി മന്ത്രിസഭയുണ്ടാക്കില്ല ; മഹാരാഷ്ട്രയിൽ കോൺഗ്രസ് പിന്തുണയോടെ ശിവസേന-എൻ സി പി സർക്കാർ?

മും​ബൈ(True News, Nov 10, 2019): മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനില്ലെന്നു ബി ജെ പി ഗവർണറെ അറിയിച്ചു. തിങ്കളാഴ്ചയോടെ ഭൂരിപക്ഷം തെളിയിക്കണെമെന്ന നിർദ്ദേശത്തോടെ നേരത്തെ ഗവർണർ ബി ജെ പി യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ കേവലഭൂരിപക്ഷത്തിന്‌ 145 സീറ്റുകൾ വേണ്ടിടത്ത് 15 സ്വതന്ത്രരുടെതടക്കം 120 പേരുടെ പിന്തുണ മാത്രമേ ബിജെപിക്ക് നേടാനായുള്ളൂ.
അതിനിടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി​യു​മാ​യി കൂ​ട്ടു​വെ​ട്ടു​ന്ന​തി​ന്‍റെ സൂ​ച​ന ന​ൽ​കി സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​ത്തി​ന്‍റെ ശ​ത്രു​വ​ല്ലെ​ന്ന ശി​വ​സേ​നാ നേ​താ​വ് സ​ഞ്ജ​യ് റൗ​ത്തി​ന്‍റെ പു​തി​യ പ​രാ​മ​ർ​ശ​മാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു വ​ഴി​മ​രു​ന്നി​ടു​ന്ന​ത്. ഇ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും റൗ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി.
യ​ശ്വ​ന്ത് റാ​വു ച​വാ​നും ശ​ര​ത് പ​വാ​റും ന​ല്ല നേ​താ​ക്ക​ൻ​മാ​രാ​ണെ​ന്നും ഇ​രു​വ​രും മ​ഹാ​രാ​ഷ്ട്ര​യു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണെ​ന്നും റൗ​ത്ത് വ്യ​ക്ത​മാ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ൽ ശ​ക്ത​മാ​യ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് സം​സ്ഥാ​ന​ത്തി​നു മെ​ച്ച​മാ​ണെ​ന്നും റൗ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.
മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. വ​ലി​യ ഒ​റ്റ​ക്ക​ക്ഷി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കേ​ണ്ട​താ​ണ്. എ​ന്താ​ണ് ബി​ജെ​പി ഇ​ത്ര​യും കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്നി​ട്ടും ബി​ജെ​പി സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും റൗ​ത്ത് പ​രി​ഹ​സി​ച്ചു.

ഗ​വ​ർ​ണ​ർ ബി​ജെ​പി​യെ ക്ഷ​ണി​ച്ച​തോ​ടെ ആ​ദ്യ ചി​ത്രം വ്യ​ക്ത​മാ​യി. ആ​ർ​ക്കും സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ അ​പ്പോ​ൾ ശി​വ​സേ​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നും റൗ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി.
സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ മഹാരാഷ്ട്രയില്‍ മറ്റൊരു വാർത്ത കൂടി വരുന്നുണ്ട്. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് അനൗദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന വാർത്ത. റിസോര്‍ട്ടിനകത്ത് നടന്ന ചര്‍ച്ചയിലാണ് എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കിയത്. എന്ത് വിലകൊടുത്തും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സംസ്ഥാന കോണ്‍ഗ്രസ് നിലപാടിന്റെ ആത്മവിശ്വാസത്തിലാണ് എം.എല്‍.എമാരുടെ പിന്തുണ.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഇന്ന് രാജസ്ഥാനിലെത്തി എം.എല്‍.എമാരെ കാണുകയും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് എം.എല്‍.എമാരെ ഖാര്‍ഗെ ബോധ്യപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാണിക് റാവു താക്കറെ പി.ടി.ഐയോട് പറഞ്ഞു.ശിവസേനാ  എൻ സി പി സർക്കാരിന് കോൺഗ്രസ് പുറമെ നിന്ന് പിന്തുണ നൽകുന്ന ഫോർമുലക്ക് അവസാന നിമിഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുമതി നൽകുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.

No comments