JHL

JHL

തകർന്ന ദേശിയ പാത ; മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മൗനത്തിൽ ; സമരം ഏറ്റെടുത്ത് പൊതുജനം

കുമ്പള(True News 5 November 2019): മാസങ്ങളായി തകർന്ന് തരിപ്പണമായി യാത്ര ദുസ്സഹമായ കാസറഗോഡ് തലപ്പാടി ദേശിയ പാതയിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുമ്പോൾ പ്രതിഷേധവുമായി സോഷ്യൽ മീഡിയാ കൂട്ടായ്മ രംഗത്ത്. പ്രക്ഷോഭ സമരങ്ങളുടെ തുടക്കമായി ചൊവ്വാഴ്ച രാവിലെ മൊഗ്രാൽ കൊപ്ര ബസാർ ദേശിയ പാതയിൽ കുഴികളോടൊപ്പം സെൽഫി എടുത്ത് തുടക്കം കുറിച്ചു.വാട്സ് ആപ്പിലൂടെ അറിയിച്ച് തുടക്കം കുറിച്ച ജനകീയ സമരത്തിൽ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമര പ്രഖ്യാപന പോസ്റ്ററുകൾ വാഹനങ്ങളിൽ പതിച്ചു. ദേശീയപാതയിലെ യാത്രക്കാരും കൂടി സമരത്തിൽ പങ്കുചേർന്നു. ഹെൽമറ്റ് ധരിച്ചെത്തിയ ഓട്ടോ റിക്ഷ ഡ്രൈവർമാരും രക്തം ഒലിപ്പിക്കുന്ന പ്രച്ഛന്ന വേഷവുമായി സമരം ആളിക്കത്തി. ഈ സമരം തുടക്കം മാത്രമാണെന്നും ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് മൊഗ്രാലിൽ ദേശിയ പാതക്ക് സമാന്തരമായി വാഹനങ്ങൾ പാർക്ക് ചെയ്ത് സമരം നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എഫ്.ഇഖ്ബാൽ , അബ്ദുല്ലത്തീഫ് കുമ്പള, മൂസ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, ഉമർ പട്‌ലടുക്ക , അഷ്‌റഫ് ബായാർ , രാമകൃഷ്ണൻ കുമ്പള, മഹമൂദ് കൈക്കമ്പ , മഹമൂദ് സീഗന്റടി, ഹബീബ് കോട്ട, ഹമീദ് കാവിൽ, എം.എം. റഹ്‌മാൻ, സിദ്ദീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, വിജയകുമാർ, മൻസൂർ, അഫ്സൽ,അൻസാർ, ഇസ്മായിൽ മൂസ, എൽ.ടി.മനാഫ്, അൻവർ മൊഗ്രാൽ, അബ്ദു മൊഗ്രാൽ, ബഷീർ കുമ്പള ഓട്ടോ റിക്ഷാ ഡ്രൈവർമാരായ ഇബ്രാഹിം കൊടിയമ്മ, മമ്മുട്ടി തുടങ്ങിയവർ നേതൃത്വം നൽകി .





No comments