JHL

JHL

യുവാവിനെ കുത്തിക്കൊന്ന്‌ ജഡം കിണറ്റില്‍ തള്ളിയ കേസ്‌; രണ്ടു പേര്‍ പിടിയില്‍

കാസര്‍കോട്‌(True News 5 November 2019): യുവാവിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം പൊട്ടക്കിണറ്റിലെറിഞ്ഞ കേസില്‍ രണ്ടുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കാസര്‍കോട്ടെ ജയചന്ദ്രന്‍, മുന്ന എന്നിവരാണ്‌ ഡിവൈ എസ്‌ പി പി പി സദാനന്റെ മേല്‍ നോട്ടത്തില്‍ കാസര്‍കോട്‌ സി ഐ റഹീം അറസ്റ്റു ചെയ്‌തത്‌. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരുന്നു. കൂട്ടാളിയായ ഒരാളെ കൂടെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. മധൂര്‍, പട്‌ളയിലെ ഷൈന്‍ കുമാര്‍ എന്ന ഷാനവാസി(27)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്‌ പിടിയിലായത്‌.
കഴിഞ്ഞ മാസം 20ന്‌ ആണ്‌ ഷാനവാസിന്റെ മൃതദേഹം കാസര്‍കോട്‌ നഗരത്തിലെ നായക്‌സ്‌ റോഡ്‌ ദിനേശ്‌ ബീഡി കമ്പനിക്കു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്‌. കിണറിനു സമീപത്തു പൊട്ടിയ നിലയില്‍ കാണപ്പെട്ട കുറത്ത നിറത്തിലുള്ള കൂളിംഗ്‌ ഗ്ലാസും മാലയും വസ്‌ത്രങ്ങളും കണ്ടാണ്‌ മരിച്ചത്‌ ഷാനവാസ്‌ ആണെന്നു തിരിച്ചറിഞ്ഞത്‌.

No comments