JHL

JHL

താജുൽ ഉലമ സൗധം ഉദ്ഘാടനവും മീലാദ് സമ്മേളനവും നവംബർ ഏഴിന് തുടങ്ങും

കുമ്പള(True News 6 November 2019): കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, പൈവളിഗെ യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി നിർമ്മിച്ച താജുൽ ഉലമ സൗധം ഉദ്ഘാടനവും മിലാദ് സമ്മേളനവും നവംബർ ഏഴ്, എട്ട് തീയ്യതികളിൽ  പൈവളിഗെ മർഹൂം സയ്യിദ് അബ്ദുല്ല തങ്ങൾ സ്ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വ്യാഴാഴ്ച വൈകീട്ട് നാലിന് ഹാഫിള് സയ്യിദ് നുഅമാൻ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പൈവളിഗെ മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാകും. തുടർന്ന് സിറാജുദ്ധീൻ തങ്ങൾ പൈവളിഗെ പതാക ഉയർത്തും.തിരുനബി (സ) കാലത്തിന്റെ വെളിച്ചം ശീർഷകത്തിൽ നടക്കുന്ന സൗഹൃദ സംഗമം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ദർബാർകട്ട ഉദ്ഘാടനം ചെയ്യും. അബ്ദുൽ റസാഖ് സഖാഫി അധ്യക്ഷനാകും. രാഷ്ടീയ - സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് താജുൽ ഉലമ സൗധത്തിന്റെ ഉദ്ഘാടനം അബ്ദുൽ റഹിമാൻ അൽ ബുഖാരി ബായാർ തങ്ങൾ നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന മീലാദ് സമ്മേളനം സമസ്ത ഉപാധ്യക്ഷൻ അലിക്കുഞ്ഞി മുസ് ലിയാർ ഷിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് പി. എസ്. ആറ്റകോയ തങ്ങൾ പഞ്ചിക്കൽ അധ്യക്ഷനാകും. സയ്യിദ് അത്താവുള്ള തങ്ങൾ ഉദ്യാവർ അനുസ്മരണ പ്രഭാഷണം നടത്തും. പേരോട് അബ്ദുൽ റഹിമാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ജാമിഅ - സഅദിയ പ്രെഫസർ ഹുസൈൻ സഅദി കെ.സി. റോഡ് മീലാദ് സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് മുഖ്താർ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ, സയ്യിദ് ജലാൽ തങ്ങൾ മള്ഹർ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുല്ല ഹസൻ ഇമ്പിച്ചി കോയ തങ്ങൾ ആദൂർ, സയ്യിദ് ബദ്റുദ്ധീൻ സഖാഫി ചിപ്പാർ, എ.പി.എസ് ഹുസൈൻ അൽ അഹ്ദൽ തങ്ങൾ ആദൂർ, സയ്യിദ് ഹബീബുള്ള തങ്ങൾ കയ്യാർ, സയ്യിദ് ഷാഹുൽ ഹമീദ് അൽ-ബുഖാരി ഉപ്പള, സയ്യിദ് യാസീൻ ഉബൈദുള്ള സഅദി, സയ്യിദ് ഹസൻ ആരിഫ് ജ്വഹരി, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ കാദർ മദനി, ബഷീർ പുളിക്കൂർ, മുഹമ്മദ് സഖാഫി പാത്തൂർ, ശാഫി സഅദി ഷിറിയ, ജാഫർ സ്വാദിഖ് ആവളം, ഇബ്രാഹിം മദനി ബായിക്കട്ട, എം.പി.മുഹമ്മദ് മണ്ണംകുഴി, മുഹമ്മദലി അഹ്സനി മഖ്ദൂമിയ്യ, അബ്ദുൽ റസാഖ് മദനി ബായാർ, യൂസുഫ് സഖാഫി, സിദ്ധിഖ് സഖാഫി തുടങ്ങിയവർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ സയ്യിദ് സിറാജുദ്ധീൻ തങ്ങൾ പൈവളിഗെ, സിദ്ധിഖ് സഖാഫി ബായാർ, ലത്തീഫ് ഹാജി പൈവളിഗെ, മൂസ സഖാഫി അമ്പിക്കാന, ബദ്റുദ്ധീൻ പൈവളിഗെ, അഷ്റഫ് പയ്യക്കി, ബദ്റു ൽ മുനീർ സഖാഫി അട്ടഗോളി, മുസ്തഫ അമ്പിക്കാന തുടങ്ങിയവർ സംബന്ധിച്ചു.

No comments