JHL

JHL

മടിക്കേരിയില്‍ കുത്തേറ്റ് മരിച്ച ദേലമ്പാടി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി; ഭര്‍ത്താവ് റിമാണ്ടില്‍

കാസര്‍കോട്(True News 5 November 2019): കര്‍ണാടക മടിക്കേരിയില്‍ കുത്തേറ്റ് മരിച്ച കാസര്‍കോട് ദേലമ്പാടി സ്വദേശിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കി. കാസര്‍കോട് ദേലംപാടി മെനസിനക്കാനയിലെ സുബൈദയുടെ(25) മൃതദേഹം ചാമത്തടുക്ക ജുമാമസ്ജിദ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്. സുബൈദയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഷരീഫിനെ (27) മടിക്കേരി കോടതി റിമാണ്ട് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മടിക്കേരി സിറ്റി ക്രൈംബ്രാഞ്ചാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് രാത്രിയാണ് കൊലപാതകം നടന്നത്. സുബൈദയില്‍ ഷെറരീഫിനുണ്ടായിരുന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സുബൈദയുടെ ശരീരത്തില്‍ മുപ്പതോളം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഷെരീഫ് ആരോപിക്കുന്നതുപോലെ സുബാദക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നില്ലെന്നും കൊലപാതകം ആസൂത്രിതമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

No comments