JHL

JHL

സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ അഭിമാനനേട്ടവുമായി കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ


കുമ്പള(True News 6 November 2019): തൃശൂർ ജില്ലയിലെ കുന്നംകുളത്ത് വെച്ച് നടന്ന സംസ്ഥാന തല സാമൂഹ്യ
ശാസ്ത്രമേളയിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രാദേശിക ചരിത്രരചന, ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡൽ എന്നിവയിൽA ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂൾ നാടിന്നഭിമാനമായി. പ്രാദേശിക ചരിത്രരചന മത്സരത്തിൽ കഴിഞ്ഞ തവണയും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. സ്വാതന്ത്ര്യ സമരങ്ങളുടേയും കാർഷിക സമരങ്ങളുടേയും ചോര മണക്കുന്ന കഥകൾ ഉറങ്ങുന്ന മണ്ണായ കുമ്പളയുടെ കാർഷിക ചരിത്രം എഴുതിക്കൊണ്ടാണ് ഇത്തവണ പ്ലസ് ടു വിദ്യാർത്ഥിനി ഷെൽജ ടി.ഷാജി എ ഗ്രേഡ് നേടിയത്. മൊഗ്രാൽപുത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്ക്കൂളിലെ ഷാജി മാസ്റ്ററുടേയും ബായാർ പി.എച്ച് .സി യിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആയ ജെൻസിയുടെയും മകളാണ് ഷെൽജ.
       ഒൻപതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠഭാഗത്തിലെ ആശയമായ വിവിധ ഭൂ രൂപങ്ങളുമായി ബന്ധപ്പെട്ട മോഡലുകൾ നിർമ്മിച്ചു കൊണ്ടാണ് ആയിഷത്ത് അംന ,സാനിയ എന്നീ കുട്ടികൾ സ്റ്റിൽ മോഡലിൽ എ ഗ്രേഡ് നേടിയത്. മൊഗ്രാലിലെ അബ്ദുൽ ഖാദർ - ഫാത്തിമ റാഹില ദമ്പതികളുടെ മകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിശത്ത് അംന .ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് കാസിം - സീനത്ത് ദമ്പതികളുടെ മകളാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സാനിയ .വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, മറ്റ് അധ്യാപകർ ,പി.ടി.എ, സ്കൂൾ സോഷ്യൽ ക്ലബ് പ്രവർത്തകർ എന്നിവർപ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.ചരിത്ര രചനയിൽ വഴികാട്ടികളായ വെങ്കപ്പ ഭട്ട് കുളമർവ്വ സർ, എച്ച് എ മുഹമ്മദ് മാസ്റ്റർ,പി.മുരളീധരൻ മാസ്റ്റർ, നാരയണഗടി മാസ്റ്റർ ,സായിറാം ഭട്ട് എന്നിവർക്ക് വിദ്യാർത്ഥികൾ  നന്ദി രേഖപ്പെടുത്തി.

No comments