JHL

JHL

തകർന്ന ദേശീയ പാത; പ്രതിഷേധം ശക്തമാകുന്നു. സമാന്തരമായി വാഹനങ്ങൾ ദേശീയ പാതയോരത്ത് നിർത്തിവെച്ച് പ്രതിഷേധം

മൊഗ്രാൽ(True News 8 November 2019)  :കാസർകോട് - മംഗലാപുരം ദേശീയ പാത നന്നാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രതിഷേധ സമരം ശക്തമാക്കി.സെൽഫി സമരം ശ്രദ്ധേയമായതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ ദേശീയപാതയോരത്ത് വാഹനങ്ങൾ സമാന്തരമായി പാർക്ക് ചെയ്ത് പ്രതിഷേധിച്ചത്.വൻകുഴികൾ രൂപപ്പെട്ട റോഡിൽ യാത്ര ദുരിത പൂർണ്ണമായിരിക്കുകയാണ്. തലപ്പാടി- കാസർകോട് ദേശീയപാത പൂർണ്ണമായി തകർന്നു കിടക്കുകയാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെ ക്ലേശം നിറഞ്ഞിരിക്കുകയാണ്.നിരവധി അപകടങ്ങളാണ് നിത്യവും സംഭവിക്കുന്നത്. കുഴികൾ നികത്തിയെങ്കിലും ഇപ്പോൾ പഴയതിനേക്കാളും വലിയ കുഴികളാണ് റോഡിലുള്ളത്. യാത്രക്കാരുടെ നടുവൊടിക്കുന്ന രൂപത്തിലാണ് റോഡിൽ രൂപാന്തരപ്പെട്ട ഭീമൻ കുഴികൾ. ദിവസം കഴിയുന്തോറും കുഴികളുടെ ആഴം കൂടി വരുന്നത് ദേശീയപാതയിലെ ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുന്നുമുണ്ട്. ഇതുമൂലം യാത്രക്കാർക്ക് മാത്രമല്ല  മംഗലാപുരത്തേക്ക് കൊണ്ടു പോകേണ്ട രോഗികൾക്ക് പോലും ഏറെ പ്രയാസം നേരിടേണ്ടി വരുന്നു. അധികൃതരാകട്ടെ ഈ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശീയ പാത അധികൃതരുടെ കണ്ണു തുറപ്പിക്കുന്നതിനാണ് വിത്യസ്ത പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി രംഗത്ത് വന്നത് മൊഗ്രാലിൽ നടന്ന പ്രതിഷേധത്തിൽ നിരവധി വാഹന ഉടമകളാണ് സമാന്തരമായി പാതയോരത്ത് വാഹനം നിർത്തി വെച്ച് സമരത്തിനെ പിന്തുണച്ചത്..സാമൂഹ്യ- സന്നദ്ധ സംഘടനാ പ്രവർത്തകരും ഡ്രൈവർമാരും  പങ്കെടുത്തു, കോടികളുടെ പ്രഖ്യാപനമല്ലാതെ റോഡ് തകർന്ന് തന്നെ കിടക്കുകയാണ്. മഴവന്നാൽ കുളമായി മാറുന്നു.

 ദേശീയപാതയുടെ ശോചനീയാവസ്ഥക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നാ  വശ്യപ്പെട്ടു ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.

No comments