JHL

JHL

"ദേശിയ പാത ; ഉത്തരവാദപ്പെട്ട പൊതുമരാമത്ത് എഞ്ചിനിയറെ സസ്‌പെൻഡ് ചെയ്ത് കേസെടുക്കുക" ആക്ഷൻ കമ്മിറ്റി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു

 കുമ്പള(True News 4 November 2019): കാസറഗോഡ് തലപ്പാടി ദേശിയ പാത യാത്ര ദുസ്സഹമായിട്ട് മാസങ്ങളായിട്ടും കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്ത സാഹചര്യത്തിൽ എൻ.എച്ച് ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിനിറങ്ങുന്നു. ഉത്തരവാദപ്പെട്ട പൊതുമരാമത്ത് എഞ്ചിനിയറെ സസ്‌പെൻഡ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കുമ്പളയിൽ ചേർന്ന എൻ.എച്ച് ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി കാസറഗോഡ് തലപ്പാടി റോഡ് സ്ഥിരമായി തകർന്ന് കിടക്കുകയാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് റോഡിന്റെ തകർച്ചക്ക് കാരണമെന്ന് പകൽ പോലെ വ്യക്തമാണ്. ഈ സാഹചര്യത്തതിൽ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം എഞ്ചിനീയര്മാർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. 

 യോഗ തീരുമാനങ്ങൾ 

1. 'Selfi at NH potholes" എന്ന സോഷ്യൽ മീഡിയ ക്യാമ്പയിന്റെ ഭാഗമായി കൊപ്ര ബസാർ ദേശീയ പാതയിൽ നവംബർ 5 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൂട്ടമായി സെൽഫി എടുത്ത് പരിപാടിക്ക് തുടക്കം കുറിക്കും. തുടർന്ന്
 'Selfi at NH potholes" പരിപാടി മറ്റ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു സമരം വ്യാപകമാക്കും.

2. അന്ന് തന്നെ പ്രത്യേകം   നിവേദനം പൊതുമരാമത്ത് എഞ്ചിനിയർക്കും     കളക്ടർക്കും നൽകും.

3.നവംബർ 5 ന് രാവിലെ 10 മണി മുതൽ 11 മണി വരെ എടുക്കുന്ന സെൽഫിയിൽ നിന്ന് കൗതുകകരമായ  സെൽഫിക്ക് പ്രത്യേകം സമ്മാനം നൽകുന്നതാണ്.

4. നവംബർ 8 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൊഗ്രാൽ മുതൽ കുമ്പള വരെ ദേശീയ പാതക്ക് സമാന്തരമായി വാഹനങ്ങൾ നിരയായി പാർക്ക് ചെയ്ത്  പ്രതിഷേധിക്കും.

5. സമര പരിപാടികൾ അറിയിക്കുന്ന പോസ്റ്റർ തയ്യാറാക്കി വാഹനത്തിൽ പതിക്കാൻ വാഹന ഉടമകൾക്ക് നൽകും.

യോഗത്തിൽ മൂസ മൊഗ്രാൽ, അബ്ദുല്ലത്തീഫ് കുമ്പള, മുഹമ്മദ് സ്മാർട്ട്, മുഹമ്മദ് മൊഗ്രാൽ, അൻസാർ ആരിക്കാടി, മൊയ്തു കടവത്ത്, അഷ്‌റഫ് ബദ്‌രിയനഗർ, ഹസൻ ബദ്‌രിയനഗർ, ത്വയ്യിബ് ആരിക്കാടി, ഹർഷദ്, ഹസൻ കുഞ്ഞി, അബ്ദുല്ല, ലത്തീഫ്, ആസിഫ്, കുഞ്ഞി, അഫ്സൽ തുടങ്ങിയവർ  സസംബന്ധിച്ചു.

No comments