JHL

JHL

മെഡിക്കൽ റെപ്പ് ആയ യക്ഷഗാനകലാകാരന്റെ അപകടമരണം; ലോറി ഡ്രൈവര്‍ക്ക് എതിരെ നരഹത്യക്ക് കേസ്


മുള്ളേരിയ(True News 3 October 2019):മെഡിക്കൽ റെപ്പ് ആയ യക്ഷഗാനകലാകാരന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു. കര്‍ണാടക തുംകൂര്‍ സ്വദേശി അസ്ലം റാസ(44)ക്കെതിരെയാണ് ആദൂര്‍ പൊലീസ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. മുളിയാര്‍ ബെള്ളമൂലയിലെ കേശവഭട്ടിന്റെ മകന്‍ ഈശ്വരഭട്ടാണ്(53) അപകടത്തില്‍ മരിച്ചത്. കര്‍ണ്ണാടകയില്‍ നിന്ന് സിമന്റ് കയറ്റി വരികയായിരുന്ന ലോറി ശനിയാഴ്ച രാവിലെ ആദൂര്‍ കോട്ടൂര്‍ വളവില്‍ നിയന്ത്രണം വിട്ട് ഈശ്വരഭട്ട് സഞ്ചരിക്കുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് സഹിതം റോഡിലേക്ക് വീണ ഈശ്വരഭട്ടിന്റെ ദേഹത്ത് ലോറി മറിയുകയായിരുന്നു. ലോറിക്കടിയില്‍ പെട്ട ഈശ്വഭട്ടിനെ ഉടന്‍ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

No comments