JHL

JHL

സംശയം: മടിക്കേരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി;30 വെട്ടേറ്റ രണ്ടു കുട്ടികളുടെ മാതാവ് തൽക്ഷണം മരിച്ചു

മടിക്കേരി (True News, Nov3, 2019) : അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മടിക്കേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മടിക്കേരി ടൗണിലെ ന്യൂ എക്സ്റ്റൻഷൻ ഏരിയയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സുബൈദ (25) യെയാണ്  ഭർത്താവ് ഷെരീഫ് (27) കൊലപ്പെടുത്തിയത്. 
ഏഴുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷെരീഫ് സുബൈദയുടെ മേൽ സ്വഭാവ ദൂഷ്യം ആരോപിക്കുകയും കലഹിക്കുകയും പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ കലഹമുണ്ടായി. ഇതിനിടയിൽ ദേഷ്യം വന്ന ഷെരീഫ് അടുക്കളയിൽ നിന്നും കത്തിയെടുത്തു സുബൈദയെ തുടരെത്തുടരെ വെട്ടുകയായിരുന്നു. മുപ്പതിലധികം വെട്ടേറ്റ യുവതി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു.ഇവർക്ക് രണ്ടു കുട്ടികൾ  ഉണ്ട്.കുട്ടികൾ വീട്ടിലിരിക്കെ തന്നെയാണ് സംഭവം. ഷെരീഫ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണുള്ളത്. മടിക്കേരി പോലീസ് കേസെടുത്തിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

No comments