JHL

JHL

മംഗളൂരു ബജ്‌പെയിൽ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ബജ്‌പെ (True News, Nov3, 2019):  വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.  മംഗളൂരു ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിൽ  പെർമുദയിലാണ് സംഭവം.ബജ്‌പെ പെർമുദേ  ബട്രക്കരെയിലെ    അൽത്താഫിനെയാണ് ആത്മഹത്യാ പ്രേരണക്ക് പോലീസ് അറസ്റ്റ് ചെയ്തത്. അൽത്താഫിനെക്കൂടാതെ ഇയാളുടെ ബന്ധുക്കളായ അഞ്ചു പേരുടെ മേലെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അൽത്താഫിന്റെ ഭാര്യ ലറീഫത്ത് (31)  വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.  ഖത്തറിൽ ജോലി ചെയ്യുന്ന  അൽത്താഫ് മൂന്നു ദിവസം  മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച ഉച്ചക്ക് പച്ചക്കറി വാങ്ങാൻ കടയിൽ പോയി തിരിച്ചു വന്നപ്പോൾ വീട്ടിനകത്ത് ലറീഫത്ത് തൂങ്ങിയ നിലയിൽ കണ്ടെന്നായിരുന്നു അൽത്താഫ് നാട്ടുകാരെ അറിയിച്ചത്.ഗാർഹിക പീഡനത്തെത്തുടർന്നാണ് യുവതി ആത്മഹത്യ ചെയ്‌തതെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നു ബജ്‌പെ പോലീസ് അറിയിച്ചു.

No comments