JHL

JHL

കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവംത്തിന് തിരശ്ശീല വീണു ;മുള്ളേരിയ ഹയർ സെക്കണ്ടറി വി എച്ച് നെസ് ഇ കാറടുക്ക , കുമ്പള ഹോളി ഫാമിലി മുള്ളേരിയ വിദ്യാശ്രീ ചാമ്പ്യന്മാർ ; അറബിക്കിൽ പുത്തിഗെയും പള്ളങ്കോടും ആദൂറും




ഷേണി(True News 3 November 2019):കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവംത്തിന് തിരശ്ശീല വീണു. ബുധനാഴ്‌ച ആരംഭിച്ച കലോത്സവത്തില്‍ പെര്‍ഡാല നവജീവന ഹയര്‍സെക്കണ്ടറി 222 പോയിന്റ്‌ നേടി മികച്ച പ്രകടനത്തോടെ മുന്നിലെത്തി.   നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ്‌ ഹൈസ്‌കൂള്‍ 202 പോയിന്റും അഡൂര്‍ ഗവ.ഹയര്‍സെക്കണ്ടറി 188 പോയന്റും മുള്ളേരിയ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 174 പോയിന്റും നേടി തൊട്ടു രണ്ടും മൂന്നും സ്ഥാനത്തെത്തി .

അവസാന നിമിഷം വരെ വാശിയേറിയ മത്സരം കാഴ്ചവച്ച എൽപി വിഭാഗം അറബിക്കിൽ എ ജെ ബിഎസ് പുത്തിഗെ ചാമ്പ്യന്മാരായി. 37 പോയിന്റ് നേടിയാണ് പുത്തിഗെ വിജയക്കൊടി പാറിച്ചത്.മത്സരിച്ച 9 ഇനങ്ങളിൽ അഞ്ചിലും പുത്തിഗെ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാമതെത്തി.35 പോയിന്റ് നേടി ജിഎച്ച്എസ്എസ് ബേള്ളൂർ, എസ് എസ് എ യുപിഎസ് ഷേണി എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.  33 പോയിന്റ് നേടിയ ജി എസ് ബി എസ് സൂരംബയൽ ആണ് മൂന്നാം സ്ഥാനത്ത്.

ഓരോ വിഭാഗത്തിലെയും ചാമ്പ്യൻ മാർ

എൽ പി ജനറൽ : വിദ്യാ ശ്രീ ശിക്ഷാ നികേതൻ മുള്ളേരിയ 54 പോയിന്റോടെ ഒന്നാമത്;രണ്ടാം സ്ഥാനം ബി എ  ബി എസ്‌  എസ്‌ ബേള(51)
യു പി ജനറൽ : ഹോളി ഫാമിലി സീനിയർ ബേസിക് സ്കൂൾ കുമ്പള ചാമ്പ്യൻസ് (76), രണ്ടാം സ്ഥാനം  ബി എ  ബി എസ്‌  എസ്‌ ബേള(51)
എച്ച് എസ്  ജനറൽ : ജി വി എച്ച് എസ്‌ കാറഡുക്ക  ചാമ്പ്യൻസ് (169 ), രണ്ടാം സ്ഥാനം  എൻ എൻ എച്ച് എസ്‌ പെരഡാല (134 )
ഹയർസെക്കണ്ടറി  : മുള്ളേരിയ ഹയർ സെക്കണ്ടറി(181 ),എസ്‌  എസ്‌  എച്ച് എസ്  കാട്ടുകുക്കെ (179 )
അറബിക് എൽ പി : എ ജെ പി എസ് പുത്തിഗെ (37) ഒന്നാമതെത്തിയപ്പോൾ ബെള്ളൂർ സ്കൂൾ രണ്ടാം സ്ഥാനത്തെത്തി , യു പി വിഭാഗത്തിൽ പള്ളങ്കോട് ജി യു പി ഒന്നാമതും ജി  എച്ച് എസ ആദൂർ രണ്ടാമതുമെത്തി 
ഹൈ സ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ജി  എച്ച് എസ ആദൂർ ചാമ്പ്യന്മാരായപ്പോൾ ജി വി എച്ച് എസ്‌ മൊഗ്രാലിനാണ് രണ്ടാം സ്ഥാനം 

No comments