JHL

JHL

മംഗളൂരു ബജ്‌പെയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബജ്‌പെ (True News, Nov3, 2019):  യുവതി ആത്മഹത്യ ചെയ്ത നിലയിൽ. മംഗളൂരു ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിൽ  പെർമുദയിലാണ് സംഭവം.ബജ്‌പെ പെർമുദയിലെ  അൽത്താഫിന്റെ ഭാര്യ ലറീഫത്ത് (31) ആണ് വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഖത്തറിൽ ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവ് മൂന്നു ദിവസം  മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച ഉച്ചക്ക് പച്ചക്കറി വാങ്ങാൻ കടയിൽ പോയി തിരിച്ചു വന്നപ്പോൾ വീട്ടിനകത്ത് ലറീഫത്ത് തൂങ്ങിയ നിലയിൽ കണ്ടതിനെ തുടർന്ന് അൽത്താഫ് ബഹളം വെക്കുകയായിരുന്നു. തുടർന്ന്   നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.  എന്നാൽ ഇവരുടെ കാലുകൾ നിലത്തിഴഞ്ഞ നിലയിലായിരുന്നുവെന്നും മരണത്തിൽ സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നു. .ബജ്‌പെ പോലീസ് അസ്വാഭിവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

No comments