JHL

JHL

സത്യപ്രതിജ്ഞ ചെയ്ത ശേഷം മണ്ഡലത്തില്‍ ആദ്യമായെത്തിയ മഞ്ചേശ്വരം എം എല്‍ എയ്‌ക്ക്‌ ഉപ്പളയില്‍ ഉജ്ജ്വല സ്വീകരണം



ഉപ്പള(True News, Nov 2, 2019):സത്യപ്രതിജ്ഞ ചെയ്ത ശേഷം മണ്ഡലത്തില്‍ ആദ്യമായെത്തിയ മഞ്ചേശ്വരം   മണ്ഡലം എം എല്‍ എ എം സി ഖമറുദ്ദീന് യു ഡി എഫ് മഞ്ചേശ്വരം   ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല   സ്വീകരണം നല്‍കി. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയാണ് സ്വീകരണം സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ 9.30 നു  തീവണ്ടി മാർഗം    ഉപ്പളയിൽ എത്തിയ ഖമറുദ്ദീനെ   റെയില്‍വേ സ്റ്റേഷനില്‍     യു ഡി എഫ് നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചും പൂച്ചെണ്ട് നല്‍കിയും ഷാളണിയിച്ചും സ്വീകരിച്ചു.


തുടര്‍ന്ന് പ്രകടനമായി ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപത്തെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ഓഫീസിലേക്ക് ആനയിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അസീസ് മരിക്കെ, വി പി അബ്ദുല്‍ ഖാദര്‍, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ, ജനറല്‍ സെക്രട്ടറി എം അബ്ബാസ്, മണ്ഡലം യു ഡി എഫ് കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്,
എം ബി യൂസുഫ്, എം എസ് എ സത്താര്‍, പ്രിയ മൊയ്തീന്‍ കുഞ്ഞി, ഷാഹുല്‍ ഹമീദ് ബന്തിയോട്, അബ്ബാസ് ഓണന്ത, ബി മുഹമ്മദ് കുഞ്ഞി, രാഘവ ചേരാല്‍, ഹനീഫ ഹാജി പൈവളിഗെ, എ കെ ആരിഫ്, ഗോള്‍ഡന്‍ റഹ് മാന്‍, ഡി എം കെ മുഹമ്മദ്, അസീസ് കളത്തൂര്‍, അബ്ദുല്ല കജ, സിദ്ദീഖ് ദണ്ഡ ഗോളി, ഉമ്മര്‍ അപ്പോളോ, എം എച്ച് ജനാര്‍ദന തുടങ്ങിയവര്‍ എം എല്‍ എയെ സ്വീകരിക്കാനെത്തി. നേതാക്കൾക്ക് പുറമെ നിരവധി പാർട്ടി പ്രവർത്തകരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.


No comments