JHL

JHL

ബദിയടുക്കയിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്നു പതിനെട്ടര പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു

ബദിയടുക്ക(True News, Nov2, 2019):  ബദിയഡ്കയിൽ വൻ കവർച്ച. വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്നു പതിനെട്ടര പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. ബദിയടുക്ക ചെന്നാർ  കട്ടയിലെ റിട്ടയേർഡ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളിന്റെ  വീട്ടിലാണ്  കവര്‍ച്ച നടന്നത്.  . ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് ചന്ദ്രകല മംഗളൂരുവിലെ മകളുടെ വീട്ടില്‍ പോയിരുന്നു.  വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി അയൽവീട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ    31ന് രാത്രി തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്

വീടിന്റെ മുന്‍വശത്തെ വാതിലും തകര്‍ത്ത നിലയിലായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കവര്‍ച്ചക്കാരുടെതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീടിന്റെ പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ച മഴു വീടിന് മുന്‍വശത്ത് കണ്ടെത്തി
കാസര്‍കോട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലും അധ്യാപികയുമായിരുന്ന ചന്ദ്രകല സര്‍വ്വീസില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിച്ചു വരികയാണ്. 

No comments