JHL

JHL

ആദൂരിൽ സിമൻറ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കാസറഗോഡ് (True News 2 November 2019): കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് സിമെന്റ് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.  ആദൂര്‍ കോട്ടൂര്‍ വളവിലാണ് അപകടമുണ്ടായത്. മെഡിക്കല്‍ റെപ്രസന്റേറ്റീവായ കോട്ടൂരിലെ ഈശ്വരഭട്ട് ആണ് മരിച്ചത്. ഈശ്വരഭട്ട് സഞ്ചരിച്ച കെ എല്‍ 14 എല്‍ 7182 നമ്പര്‍ ഹീറോ ഹോണ്ട  ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.
ലോറി എതിര്‍വശത്തെ കൊക്കയിലേക്ക് മറിഞ്ഞ്  ഒരു മരത്തില്‍ തങ്ങിനിന്നു.  നാട്ടുകാരും ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പരിക്കേറ്റ ഈശ്വരഭട്ടിനെയും ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ കര്‍ണാടക സ്വദേശി അസ്ലം റാസ (47)യെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഈശ്വരഭട്ട് മരണപ്പെട്ടിരുന്നു.

No comments