JHL

JHL

ബാബരി ഭൂമി കേസ് വിധി​: വാട്​സ്​ ആപ്​ ഗ്രൂപ്പുകൾ അഡ്​മിൻ ഒൺലി

ന്യൂഡൽഹി(True News 9 November 2019): ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി  പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ പല വാട്​സ്​ ആപ്​ ഗ്രൂപ്പുകളും അഡ്​മിൻ ഒാൺലി മോഡിലേക്ക്​ മാറുന്നു. ഗ്രൂപ്പുകളിലെ അഡ്​മിൻമാർക്ക്​ മാത്രം മെസേജ്​ അയക്കാവുന്ന രീതിയിലേക്കാണ്​​ ഗ്രൂപ്പുകൾ മാറിയത്​. ഇതുമായി ബന്ധപ്പെട്ട്​ സർക്കാർ ഏജൻസികൾ നിർദേശമൊന്നും നൽകിയിട്ടില്ലെങ്കിലും സ്വമേധയ പല ​ അഡ്​മിൻമാരും ഗ്രൂപ്പുകളെ അഡ്​മിൻ ഒൺലി മോഡിലേക്ക്​ മാറ്റുകയായിരുന്നു.
ബാബരി കേസിൽ വിധി പുറത്തു വരുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന്​ സുരക്ഷാ ഏജൻസികൾ വ്യക്​തമാക്കിയിരുന്നു. ഗ്രൂപ്പുകളിൽ വരുന്ന മെസേജുകൾക്ക്​ അഡ്​മിൻമാരായിരിക്കും ഉത്തരവാദികളെന്നും പല സംസ്ഥാനങ്ങളിലേയും സുരക്ഷാ ഏജൻസികൾ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പല വാട്​സ്​ ആപ്​ ഗ്രൂപ്പുകളും അഡ്​മിൻ ഓൺലി രീതിയിലേക്ക്​ മാറിയത്​.


No comments