JHL

JHL

വിധിയിൽ തൃപ്തിയില്ല, സമാധാനം പുലർത്തുക: മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

ദില്ലി (True News 9 November 2019): ബാബരി കേസിൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ തൃപ്തരല്ലെന്നും നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്നും മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. ബോർഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേർന്ന് റിവ്യൂ ഹരജി നൽകുന്നതടക്കമുള്ള ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും സമാധാനം പുലർത്താൻ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നതായും ലോ ബോർഡ് അഭിഭാഷകൻ സഫർയാബ് ജീലാനി മാധ്യമങ്ങളോട് പറഞ്ഞു.

ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീർ എം.ഐ അബ്ദുൾ അസീസ് പറഞ്ഞു.

ബാബരി കേസില്‍ സുപ്രിം കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമാധാനം തകർക്കുന്ന ഒരു കാര്യവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

കോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. വിജയിച്ചവർ ആഹ്ലാദിക്കുകയും പരാജയപ്പെട്ടവർ അവിവേകം കാണിക്കുകയും ചെയ്യരുത്. രാജ്യത്ത് സമാധാനം വേണം. ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം പറഞ്ഞു.

No comments