JHL

JHL

കാസർകോട് ജില്ലയിൽ മദ്യശാലകളും പടക്ക കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കരുതെന്ന് കലക്ടർ

കാസറഗോഡ് (True News 9 November 2019):കാസർകോട് ജില്ലയിൽ മുഴുവൻ മദ്യശാലകളും പടക്ക കടകളും ഇന്ന് മുതല്‍ ഇനിയൊരും അറിയിപ്പ് ഉണ്ടാകുന്നതു വരെ തുറന്ന് പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. അതേസമയം ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ,മഞ്ചേശ്വരം , കുമ്പള ,ചന്ദേര, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നവംബര്‍ 11ന് രാത്രി 12 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

No comments