JHL

JHL

കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21 ബുധനാഴ്ച.

 

കോഴിക്കോട്(www.truenewsmalayalam.com) : കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ  21 നു ബുധനാഴ്ച. വിവിധ ഖാളിമാർ അറിയിച്ചതാണിത്.

ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂലായ് 21ന് ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്. ബലിപെരുന്നാൾ ജൂലൈ 21 ബുധനാഴ്ചയായിരിക്കുമെന്നു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും അറിയിച്ചിട്ടുണ്ട് .





 


No comments