JHL

JHL

മഞ്ചേശ്വരത്ത് നിയമ- ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണം.

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിലെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സി.എ. സുബൈർ നിവേദനത്തിലൂടെ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു. 

നിയമ ബിരുദ വിദ്യാഭ്യാസത്തിന് മണ്ഡലത്തിലെ വിദ്യാർഥികൾ അന്യജില്ലയേയും കർണാടക സംസ്ഥാനത്തെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ മണ്ഡലത്തിൽ എൽ എൽ ബി, എൽ എൽ എം കോഴ്സുകൾ ഉൾക്കൊള്ളുന്ന നിയമ വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.




No comments