JHL

JHL

ഉറങ്ങിക്കിടക്കവെ അച്ഛൻ പെട്രോളൊഴിച്ചു തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലുണ്ടായിരുന്ന ഇരുപത്തിയഞ്ചുകാരൻ മരണത്തിനു കീഴടങ്ങി

മംഗളൂരു(www.truenewsmalayalam.com) :  അച്ഛൻ പെട്രോളൊഴിച്ചു തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റു മംഗളൂരു സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലുണ്ടായിരുന്ന ഇരുപത്തിയഞ്ചുകാരൻ മരണത്തിനു കീഴടങ്ങി. മംഗളൂരു ജപ്പുവിലെ തുരുഡയയിലെ ഷർമിത് ഷെട്ടി (25) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കാലിമേയ്ക്കുന്നതുമായി ബന്ധപ്പെട്ടു അച്ഛൻ വിശ്വനാഥ ഷെട്ടി ( 52) യുമായി മകൻ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകൻ തന്റെ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശർമ്മിതിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ജൂലായ് ഒന്നാം തീയതി രാവിലെ ഇയാൾ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവനന്തരം കേസെടുത്ത കങ്കനാടി പോലീസ് പിറ്റേ ദിവസം തന്നെ പ്രതി വിശ്വനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു 





No comments