JHL

JHL

കൊപ്പളം പുഴയോര റോഡിൽ വെള്ളം കയറി: പ്രവേശനോത്സവത്തിൽ പങ്കെടുക്കാനാകാതെ വിദ്യാർത്ഥികൾ വലഞ്ഞു

മൊഗ്രാൽ : കൊപ്പളം പടിഞ്ഞാറ് നിവാസികളുടെ സ്കൂൾ വിദ്യാർത്ഥികൾക്ക് തുടക്കംതന്നെ ദുരിതത്തിൽ. കൊപ്പളം പുഴയോരം റോഡിൽ വെള്ളം കയറിയതോടെ ഓട്ടോകളും, മറ്റു സ്വകാര്യ വാഹനങ്ങൾക്കും ഇതുവഴിയുള്ള യാത്ര തടസപ്പെട്ടതാണ് സ്കൂൾ  പ്രവേശനോത്സവത്തിൽ തന്നെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനാനാവാതെ പോയത്.

അതേസമയം നിർമാണം പൂർത്തിയായിട്ടും കൊ പ്പളം അണ്ടർ പാസ്സേജ് തുറന്നുകൊടുക്കാൻ റെയിൽവേ അധിക്രതരും തയ്യാറായിട്ടില്ല. ഇതും യാത്രാദുരിതത്തിന് കാരണമായി. അണ്ടർ പാസ്സേജ്ന്റെ ഇരുഭാഗത്തും തുരങ്കത്തിനു നീളം കൂട്ടേണ്ടതുണ്ടെന്നാണ് അധികൃതരുടെ വാദം. ഇത് റെയിൽവേയുടെ പുതിയ നിർദ്ദേശമാ ണത്രേ. നീളം കൂട്ടുന്ന ജോലി എപ്പോൾ തുടങ്ങുമെന്നോ, അണ്ടർ പാസ്സേജ് പ്രദേശവാസികൾക്ക് എന്ന് തുറന്നുകൊടുക്കുമെന്നോ അധികൃതർ കൃത്യമായ മറുപടി നൽകുന്നുമില്ല. പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ദേശീയപാത വികസനം നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് നടന്ന് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അതിനിടയിൽ കൊപ്പളം റെയിൽവേ പാലത്തിനടിയിലെ വെള്ളക്കെട്ടും, അണ്ടർ പാസ്സേജ് തുറന്നു കൊടുക്കാത്തതും കൊപ്പളം പടിഞ്ഞാറ് പ്രദേശത്തെ വിദ്യാർഥികൾക്ക് സ്കൂൾ പഠനം മുടങ്ങുന്ന അവസ്ഥയുണ്ടാക്കി യിട്ടുണ്ട്. വിഷയത്തിൽ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കൊപ്പളം പൗരസമിതി ചെയർമാൻ ഇസ്മായിൽ-മൂസ ആവശ്യപ്പെട്ടു.



No comments