JHL

JHL

കൊപ്പളം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് കൊപ്പളം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

 പ്രവേശനോത്സവ ത്തോടനുബന്ധിച്ച് കുരുന്നുകൾ തീരദേശ റോഡിലൂടെ പ്രവേശനോത്സവ വിളംബര ജാഥയും നടത്തി. പരിപാടിക്ക് വാർഡ് മെമ്പർ കൗലത്ത് ബീബി, ബികെ അബ്ദുൽ ഖാദർ, സി എം ജലീൽ,  ലത്തീഫ് കൊപ്പളം, ഇസ്മയിൽ -മൂസ, ബികെ മുനീർ, ഇബ്രാഹിം നാങ്കി, റാഷീദ് ഗാന്ധിനഗർ, നസീറ, ആയിഷ- ഇബ്രാഹിം,നിസാം ബികെ എന്നിവർ സംബന്ധിച്ചു. അംഗൻവാടി ടീച്ചർ ഭവാനി സ്വാഗതം പറഞ്ഞു.


No comments