JHL

JHL

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയമപാലകർക്കാകണം; എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വർദ്ദിച്ചു വരുന്ന കവർച്ചയിലും, കവർച്ചാ ശ്രമങ്ങളിലും ജനങ്ങൾ  ഭീതിയി ലാണെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയമപാലകർക്ക് കഴിയണമെന്നും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്എം എൽഎ പറഞ്ഞു. കുമ്പള ബദരിയാനഗറിൽ ഇന്നലെ കവർച്ച നടന്ന ഇർഷാദ്വീ -സുലൈമാന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കവർച്ചയെ കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരുമായി എംഎൽഎ വീട്ടിൽ വെച്ച് സംസാരിച്ചു.

എംഎൽഎ യോടൊപ്പം എം അബ്ബാസ് ആരിക്കാടി, അഷ്‌റഫ്‌ പെർവാഡ്, സൈനുദ്ദീൻ ബദ്രിയാ നഗർ, കെഎസ് അബ്ദുള്ള, കുഞ്ഞഹമ്മദ് ബദ്യായാ നഗർ, അബ്ദുറഹ്മാൻ ബദ്രിയാ നഗർ എന്നിവരും ഒപ്പമുണ്ടായിരുന്നു.



No comments