JHL

JHL

എൻഡോസൾഫാൻ-അമ്മയുടെയും മകളുടെയും മരണത്തിന് ഉത്തരവാദി സർക്കാർ; വെൽഫെയർ പാർട്ടി.


കാസർഗോഡ്(www.truenewsmalayalam.com) : എൻഡോസൾഫാൻ രോഗികളുടെ പുനരധിവാസ പദ്ധതിയിൽ സർക്കാർ കാണിച്ച വീഴ്ചയാണ് അമ്മയുടെയും മകളുടെയും ദാരുണമായ അന്ത്യത്തിലൂടെ വെളിവാകുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ നിസ്സംഗത കാണിച്ച സർക്കാർ തന്നെയാണ് ഒന്നാം പ്രതി. സർക്കാർ ഭീകരതയുടെ ഇരകളായ എൻഡോസൾഫാൻ രോഗികളോട് ഇനിയെങ്കിലും സർക്കാർ കാരുണ്യം കാണിക്കേണ്ടതുണ്ടെന്നും പാർട്ടി ആവശ്യപ്പെട്ടു.
 സുപ്രിം കോടതി വിധി പ്രകാരം മുഴുവൻ എൻഡോസൾഫാൻ ദുരിതബാധിതർക്കും അഞ്ച് ലക്ഷം രൂപ, സൗജന്യ ചികിത്സ, സമഗ്ര പുനരധിവാസം ഇവ സമയബന്ധിതമായി സർക്കാർ നൽകേണ്ടതായിരുന്നു.
 മുഴുവൻ ഇരകൾക്കും 5 ലക്ഷം രൂപ നൽകണമെന്ന സുപ്രിം കോടതി വിധി വർഷങ്ങളായിട്ടും ഇനിയും പൂർണമായി നടപ്പിലാക്കിയിട്ടില്ല.  മെഡിക്കൽ കോളേജ് ഇനിയും പൂർണ്ണമായി പ്രവർത്തനക്ഷമമായിട്ടില്ല. ഇങ്ങനെ പോയാൽ മരണം ഇനിയും ആവർത്തിക്കും. ഇനിയും സർക്കാർ അലംഭാവം കാണിച്ചാൽ പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. 
സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. മുത്തലിബ്, സി.എച്ച്. ബാലകൃഷ്ണൻ (ജില്ല വൈസ് പ്രസി. ), എം. ഷഫീഖ് (എഫ്.ഐ.ടി.യു ജില്ല സെക്ര.), എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം വി.എം. മുഹമ്മദ് അലി എന്നിവർ ചാമുണ്ഡിക്കുന്ന് സ്കൂളിലെത്തി അനുശോചനം രേഖപ്പെടുത്തി.


No comments